തുടര്‍ച്ചയായ പരാജയത്തിന്‍റെ അനന്തരഫലങ്ങള്‍; രോഹിത്തിന് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ 10 വിക്കറ്റിന്റെ ദയനീയ തോല്‍വിയെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. തുടര്‍ച്ചയായ പരാജയത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് മുന്‍ ക്രിക്കറ്റ് താരം മദന്‍ ലാല്‍ മുന്നറിയിപ്പ് നല്‍കി.

അഡ്‌ലെയ്ഡ് ഓവലിലെ തോല്‍വി, രോഹിതിന്റെ നായകത്വത്തിന് കീഴില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം തോല്‍വി രേഖപ്പെടുത്തി. രോഹിതിന്റെ പരാജയങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ ഒതുങ്ങുന്നില്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഫോമും ആശങ്കയ്ക്ക് കാരണമാണ്. ബംഗ്ലാദേശിനും ന്യൂസിലന്‍ഡിനുമെതിരായ മോശം പ്രകടനത്തിനൊപ്പം അഡ്‌ലെയ്്ഡില്‍ രണ്ട് ഇന്നിംഗ്സുകളില്‍ നിന്നായി ഒമ്പത് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

രോഹിത്തിന്റെ മോശം പ്രകടനം അദ്ദേഹത്തിന്റെ റെക്കോര്‍ഡിനെ ബാധിക്കുക മാത്രമല്ല, ഒരു നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തീരുമാനത്തില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മദന്‍ ലാല്‍ ചൂണ്ടിക്കാട്ടി.

‘അവന്റെ ഫോമിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരും. അദ്ദേഹത്തിന് ഒരുപാട് പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവന്‍ ഒരു മികച്ച കളിക്കാരനാണ്. പക്ഷേ നിങ്ങള്‍ റണ്‍സ് സ്‌കോര്‍ ചെയ്യണം,’ മദന്‍ ലാല്‍ പറഞ്ഞു.

‘ചിലപ്പോള്‍, നിങ്ങളുടെ ഫോം മികച്ചതല്ലെങ്കില്‍, അത് നിങ്ങളുടെ ക്യാപ്റ്റന്‍സിയിലും പ്രതിഫലിപ്പിക്കുന്നു. ഫോം ഒരു മത്സരം അകലെയാണ്, പക്ഷേ അയാള്‍ക്ക് റണ്‍സ് നേടേണ്ടതുണ്ട്. അവന്‍ ഏത് പൊസിഷനില്‍ കളിച്ചാലും അവന്റെ റണ്‍സ് പ്രധാനമാണ്, കാരണം അവന്‍ ഒരു ലോകോത്തര കളിക്കാരനാണ്. റണ്‍സ് നേടിയാല്‍ മാത്രമേ നിങ്ങള്‍ക്ക് വിമര്‍ശനങ്ങള്‍ നിര്‍ത്താനാകൂ,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്