ട്വന്‍20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിട്ട് മണ്‍റോ: പിന്നിലാക്കിയത് ഗെയ്‌ലും രോഹിതുമടങ്ങുന്ന അതിശക്തരെ

ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡിട്ട് ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോ. ക്രിക്കറ്റിന്റെ കുഞ്ഞന്‍ പതിപ്പില്‍ മൂന്ന് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് മണ്‍റോ സ്വന്തമാക്കിയത്. വെസ്റ്റന്‍ഡീസുമായി നടക്കുന്ന ട്വന്റി20 പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെയാണ് താരം ഗ്രിസ് ഗെയില്‍, ബ്രണ്ടന്‍ മക്കുല്ലം, എവിന്‍ ലൂയിസ്, രോഹിത് ശര്‍മ്മ തുടങ്ങിയ താരങ്ങളെ പിന്നിലാക്കിയാണ് മണ്‍റോയുടെ കുതിപ്പ്.

പത്ത് സിക്‌സുകളും മൂന്ന് ഫോറുകളുമടക്കം 47 ബോളില്‍ നിന്ന് 104 റണ്‍സെടുത്താണ് താരം പുറത്തായത്. മണ്‍റോയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് ന്യൂസിലാന്റ് നേടിയത്. ഒരു വര്‍ഷം തുടര്‍ച്ചയായി രണ്ട് ട്വന്റി20 സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും മണ്‍റോ ഇതിലൂടെ നേടി. ഈ വര്‍ഷം ആദ്യം ബംഗ്ലാദേശുമായി നടന്ന മത്സരത്തില്‍ ആദ്യ ട്വന്റി20 സെഞ്ച്വറി നേടിയ താരം പിന്നീട് രാജ്‌കോട്ടില്‍ ഇന്ത്യയ്‌ക്കെതിരേയും സെഞ്ച്വറി നേട്ടം ആവര്‍ത്തിച്ചു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി