ക്രിസ് ഗെയ്‌ലിന്റെ ഓൾ ടൈം ഐപിഎൽ ഇലവൻ, സ്ഥാനം കണ്ടെത്താനാകാതെ സൂപ്പർതാരങ്ങൾ; ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കിയ ടീം സെലെക്ഷൻ ഇങ്ങനെ

മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) തന്റെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്തു. ടീമിലെ ഏറ്റവും വലിയ പ്രത്യേകത, ലീഗിൽ ആറ് കിരീടം നേടിയ താരമായ രോഹിത് ശർമ്മയ്ക്ക് ഇടം കിട്ടിയില്ല എന്നതാണ്. രോഹിത്തിന് പകരം ഓൾ റൗണ്ടർ രവിന്ദത ജഡേജ എന്നിവരാണ് ടീമിൽ ഇടം കണ്ടെത്തിയ താരങ്ങൾ.

ഗെയ്ൽ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന എന്നിവരുൾപ്പെടെ മികച്ച ടോപ്പ് ഓർഡർ ആണ് മുൻനിരയിൽ സ്ഥാനം പിടിച്ചത്. എബി ഡിവില്ലിയേഴ്‌സ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ഡ്വെയ്ൻ ബ്രാവോ എന്നിവർ മധ്യനിരയും ടീമിന്റെ ഫിനിഷിങ് ജോലികളും നോക്കും. ഈ താരങ്ങൾ എല്ലാം ഇന്ത്യൻ പ്രീമിയർ ലീഗിൽ ധാരാളം റെക്കോഡുകൾ സൃഷ്ടിച്ചിട്ടുള്ളവരാണ്.

പേസ് ബൗളർമാരുടെ കാര്യത്തിൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരെ അദ്ദേഹം ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹം ലസിത് മലിംഗയെ ഒഴിവാക്കി. മുംബൈയ്ക്ക് വേണ്ടി ഈ കാലയളവിൽ തകർപ്പൻ പ്രകടനം നടത്തിയ ഒരു ബൗളറായിരുന്നു മലിംഗ, ചില മത്സരങ്ങളിൽ അദ്ദേഹം ഒറ്റയ്ക്ക് ടീമിനെ വിജയിപ്പിച്ചു. ജഡേജയ്‌ക്കൊപ്പം സ്പിന്നർമാരായി സുനിൽ നരെയ്ൻ, ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവരെയും അദ്ദേഹം ഉൾപ്പെടുത്തി.

ഗെയ്‌ലിന്റെ ടീം ഇങ്ങനെ: ക്രിസ് ഗെയ്ൽ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ്, രവീന്ദ്ര ജഡേജ, എംഎസ് ധോണി (സി & ഡബ്ല്യുകെ), ഡ്വെയ്ൻ ബ്രാവോ, സുനിൽ നരെയ്ൻ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി