'അഴിമതിയും പക്ഷപാതവും മണക്കുന്നു, അവര്‍ വീണ്ടും പഴയ കാലത്തിലേക്ക് തിരിച്ചുപോകുന്നു'; കണ്‍കഷന്‍ സബ്ബ് വിവാദത്തില്‍  ഐസിസി മാച്ച് റഫറി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടി20 മത്സരത്തിലെ കണ്‍കഷന്‍ സബ്ബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇപ്പോഴിതാ സംഭവത്തില്‍ മാച്ച് റഫറിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുകയാണ് ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ്. ബാറ്റിംഗ് ഓള്‍ റൗണ്ടര്‍ക്ക് പകരം പേസറെ കളിപ്പിക്കാന്‍ അനുവദിച്ച മാച്ച് റഫറിയുടെ നടപടി പക്ഷപാതപരമാണെന്ന് ക്രിസ് ബ്രോഡ് പറഞ്ഞു. ഇന്ത്യന്‍ മുന്‍ താരം ജവഗല്‍ ശ്രീനാഥായിരുന്നു പരമ്പരയിലെ മാച്ച് റഫറി.

മത്സരങ്ങള്‍ക്ക് നിഷ്പക്ഷ ഒഫീഷ്യലുകളെ നിയോഗിക്കാതെ ഐസിസി വീണ്ടും അഴിമതിയുടെയും പക്ഷപാതപരമായ തീരുമാനങ്ങളുടെയും ആ പഴയ ഇരുണ്ട കാലത്തിലേക്കാണ് കാലത്തിലേക്കാണ് പോകുന്നത്. മത്സരം നിയന്ത്രിച്ചത് സ്വതന്ത്ര ഒഫീഷ്യലുകളായിരുന്നെങ്കില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലായിരുന്നു.

എന്തുകൊണ്ടാണ് ഐസിസി വീണ്ടും പഴയ കാലത്തിലേക്ക് തിരിച്ചുപോകുന്നത്? ഹര്‍ഷിത് റാണയെ ശിവം ദുബെയുടെ കണ്‍കഷന്‍ പകരക്കാരനായി കണക്കാക്കാനാവില്ലെന്ന അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. എങ്ങനെയാണ് ഇന്ത്യക്കാരനായ മാച്ച് റഫറി ഇത് അനുവദിച്ചത്? ഇവിടെയാണ് നിഷ്പക്ഷ ഒഫീഷ്യലുകളുടെ പ്രാധാന്യം- ക്രിസ് ബ്രോഡ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ