IPL 2025: ടീം ജയിക്കുന്നതോ തോല്‍ക്കുന്നതോ ഒന്നും അവന് വിഷയമല്ല, ആ താരം കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി; ഗുരുതര ആരോപണവുമായി പൂജാര

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനായി ഇത്തവണ ശ്രദ്ധേയ പ്രകടനമാണ് കെഎല്‍ രാഹുല്‍ കാഴ്ചവയ്ക്കുന്നത്. ബെംഗളൂരുവിനെതിരെയുളള മാച്ച് വിന്നിങ് ഇന്നിങ്ങ്‌സ് ഉള്‍പ്പെടെ രാഹുലില്‍ നിന്നും ഇംപാക്ടുളള ബാറ്റിങ് പ്രകടനങ്ങള്‍ ഇത്തവണ ധാരാളമായുണ്ടായി. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിലും 38 റണ്‍സെടുത്ത് ടീംടോട്ടലിലേക്ക് താരം കാര്യമായ സംഭാവന നല്‍കി. അതേസമയം കെഎല്‍ രാഹുലിന്റെ ബാറ്റിങ്ങില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. രാഹുല്‍ സ്വന്തം വിക്കറ്റ് കളയാതിരിക്കാന്‍ മാത്രമാണ് കളിക്കുന്നതെന്നും അല്ലാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യുന്നില്ലെന്നും പൂജാര പറയുന്നു.

ഇന്നലെ നടന്ന ഡല്‍ഹി- രാജസ്ഥാന്‍ മത്സരത്തിന് ശേഷമാണ് പൂജാര പ്രതികരിച്ചത്. ഇന്നലെ 32 ബോള്‍ നേരിട്ട രാഹുലിന് 38 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. “രാഹുല്‍ ഒരു സീനിയര്‍ കളിക്കാരനാണ്. മത്സരത്തില്‍ 15-20 ബോളുകള്‍ കളിച്ച് പുറത്തുപോകണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ അദ്ദേഹം കുറച്ചുകൂടി ആക്രമിച്ച് കളിക്കണമായിരുന്നു. കാരണം അദ്ദേഹം എന്തിനും സജ്ജനായിരുന്നു. പിച്ചിലേക്ക് നോക്കാന്‍ അദ്ദേഹത്തിന് മതിയായ അവസരം ഉണ്ടായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന് സാഹചര്യങ്ങള്‍ അറിയാമായിരുന്നു”, പൂജാര പറഞ്ഞു.

“രാഹുലിന്റെ ബാറ്റിങ് ക്രമത്തില്‍ ഈ സീസണില്‍ അല്‍പം മാറ്റം വന്നിട്ടുണ്ട്. അതിനാല്‍ അദ്ദേഹം അത് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. സാധാരണ പവര്‍പ്ലേയില്‍ എല്ലാം അദ്ദേഹം വലിയ ഷോട്ടുകള്‍ക്ക് മുതിരാറുണ്ട്. പഅദ്ദേഹം കുറച്ചുകൂടി ആക്രമണാത്മക ബാറ്റിങ്‌ നടത്തേണ്ട സമയമാണിത്‌. തന്റെ സ്വാഭാവിക ഗെയിം കളിക്കുന്നതിന് പകരം തന്റെ വിക്കറ്റ് സംരക്ഷിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചതായി തോന്നുന്നു, ചേതേശ്വര്‍ പൂജാര കൂട്ടിച്ചേര്‍ത്തു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും