IPL 2025: അടിവാരം ടീമുകളില്‍ ഒന്നാമന്‍ ആരാകും, ഐപിഎലില്‍ ഇന്ന് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ മത്സരം, കളി കഴിഞ്ഞാല്‍ ഈ ടീമിന് വീട്ടില്‍ പോവാം

ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരമാണ്. തുടര്‍തോല്‍വികളില്‍പ്പെട്ട് പ്ലേഓഫ് പ്രതീക്ഷകളെല്ലാം ആദ്യമേ അവസാനിച്ച രണ്ട് ടീമുകളാണ് സിഎസ്‌കെയും ആര്‍ആര്‍ഉം. ഈ സീസണില്‍ ഇതിന് മുന്‍പ് ഒരുതവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. നിലവില്‍ പോയിന്റ് ടേബിളില്‍ രാജസ്ഥാന്‍ ഒമ്പതാമതും ചെന്നൈ പത്താം സ്ഥാനത്തുമാണുളളത്‌.

13 കളികളില്‍ മൂന്ന് ജയം മാത്രം നേടിയ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ 10 തോല്‍വിയാണ് വഴങ്ങിയത്. ചെന്നൈയാവട്ടെ 12 കളികളില്‍ മൂന്ന് ജയവും ഒമ്പത് തോല്‍വിയും വഴങ്ങി. സഞ്ജു സാംസണിന്റെ പരിക്കും കഴിഞ്ഞ ലേലത്തില്‍ ബട്‌ലര്‍ ഉള്‍പ്പെടെ ചില താരങ്ങളെ ഒഴിവാക്കിയതുമാണ് രാജസ്ഥാന് തിരിച്ചടിയായത്. റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ അത്ര മികച്ച പ്രകടനം നടത്താന്‍ ആര്‍ആറിന് സാധിച്ചില്ല.

കൂടാതെ നല്ല ഫിനിഷര്‍മാര്‍ ടീമിലില്ലാത്തതും പല മത്സരങ്ങളിലും ടീമിന് തിരിച്ചടിയായി. നിരവധി കളികളില്‍ വിജയത്തിന് അടുത്തെത്തിയിട്ടും മത്സരം പിടിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. ചെന്നൈക്കാവട്ടെ ഹോംഗ്രൗണ്ടിലും എവേയിലും ഉള്‍പ്പെടെ ഒരു സ്ഥലത്തും രക്ഷയില്ലാത്ത അവസ്ഥയാണ് ഈ സീസണിലുണ്ടായത്. ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയിട്ടും അവരെ തോല്‍വിയില്‍ നിന്നും കരകയറ്റാനായില്ല.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം