CSK UPDATES: ചെന്നൈ സൂപ്പർ കിങ്സിന് കിട്ടിയത് വമ്പൻ പണി; സീസൺ അവസാനിപ്പിച്ച് സ്റ്റാർ ബാറ്റർ നാട്ടിലേക്ക് മടങ്ങി

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിൽ ഒരാഴ്ചത്തേക്ക് ഐപിഎൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ മെയ് 15 മുതൽ ആരംഭിക്കാനാണ് സാധ്യത എന്ന് റിപ്പോട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പാക്കിസ്ഥാൻ സീസ്ഫയർ ലംഖിച്ചതോടെ കാര്യങ്ങൾ എല്ലാം അവതാളത്തിലായി. ഔദ്യോഗീക സ്ഥിരീകരണം ഉടൻ തന്നെ ബിസിസിഐ അറിയിക്കും.

ഈ വർഷത്തെ ഐപിഎലിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പ്ലെഓഫ് കാണാതെ പുറത്തായിരുന്നു. ടീമിൽ ഒട്ടുമിക്ക താരങ്ങളും മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. കൂടാതെ എം എസ് ധോണിയും മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിൽ പരാജയപ്പെടുകയാണ്. ഐപിഎലിൽ നിന്ന് താരം ഉടൻ തന്നെ വിരമിക്കണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.

വൈകിയെത്തി ചുരുങ്ങിയ മത്സരങ്ങൾ കൊണ്ട് വെടിക്കെട്ട് പ്രകടനം നടത്തി ആരാധകരുടെ പ്രീതി പിടിച്ച് പറ്റിയ താരമാണ് ബേബി എ ബി ഡിവില്യേഴ്‌സ് എന്ന് അറിയപ്പെടുന്ന ദേവാൾഡ് ബ്രെവിസ്. ഐപിഎൽ സസ്പെൻഡ് ചെയ്തത് കൊണ്ടും ചെന്നൈ ഈ സീസണിൽ പ്ലെഓഫിൽ കയറാൻ സാധിക്കാത്തത് കൊണ്ടും ബ്രെവിസ് തന്റെ രാജ്യത്തേക്ക് മടങ്ങി. അതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.

ദേവാൾഡ് ബ്രെവിസ് പറയുന്നത് ഇങ്ങനെ:

” പരിശീലകർക്കും, സ്റ്റാഫുകൾക്കും, എല്ലാത്തിനും ഉപരി ചെന്നൈ ആരാധകർക്കും എന്നെ പിന്തുണച്ചതിനും സ്നേഹിച്ചതിനും നന്ദി. ചെപ്പോക്കിൽ ഒരു രക്ഷയുമില്ലാത്ത പിന്തുണയായിരുന്നു നിങ്ങൾ തന്നത്. ഇന്ത്യയിൽ നടന്ന എല്ലാ മത്സരങ്ങളിലും നിങ്ങൾ നൽകിയ സ്നേഹത്തിനു നന്ദി. ഇന്ത്യയിൽ ചിലവഴിച്ച ഈ നിമിഷങ്ങൾ ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും. ചെന്നൈ നൽകിയ ഓർമകളും ഞാൻ എന്നും ഓർത്തിരിക്കും” ദേവാൾഡ് ബ്രെവിസ് പറഞ്ഞു.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ