ചെന്നൈ സൂപ്പര്‍ ഡ്യൂപ്പര്‍ കിംഗ്‌സ്; നാലാം കിരീടത്തില്‍ മുത്തമിട്ടത് കൊല്‍ക്കത്തയോട് കണക്കുതീര്‍ത്ത്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍മാര്‍. ഏറെക്കുറെ ഏകപക്ഷീയമായ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 27 റണ്‍സിന് കീഴടക്കിയാണ് സൂപ്പര്‍ കിംഗ്‌സ് നാലാം ഐപിഎല്‍ ട്രോഫി ഷെല്‍ഫിലെത്തിച്ചത്. 2010, 2011, 2018 വര്‍ഷങ്ങളിലും സൂപ്പര്‍ കിംഗ്‌സ് ജേതാക്കളായിരുന്നു. ഇതോടെ ഐപിഎല്‍ കിരീടങ്ങളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് (5) അടുക്കാനും സൂപ്പര്‍ കിംഗ്‌സിനായി. 2012 ഫൈനലില്‍ തങ്ങളെ തോല്‍പ്പിച്ച കൊല്‍ക്കത്തയോട് പ്രതികാരം ചെയ്യാനും സൂപ്പര്‍ കിംഗ്‌സിന് സാധിച്ചു. ഇതിഹാസ താരവും നായകനുമായ എം.എസ്.ധോണിയുടെ തൊപ്പിയിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് സൂപ്പര്‍ കിംഗ്‌സിന്റെ കിരീട വിജയം. ക്യാപ്റ്റനെന്ന നിലയിലെ 300-ാം ടി20 മത്സരത്തിലാണ് ധോണി മറ്റൊരു നേട്ടംകൂടി കുറിച്ചത്. സ്‌കോര്‍: ചെന്നൈ-192/3(20 ഓവര്‍). കൊല്‍ക്കത്ത-165/9 (20).

കളിയുടെ സമസ്ത തലങ്ങളിലും നൈറ്റ് റൈഡേഴ്‌സിനെ പിന്തള്ളിയാണ് സൂപ്പര്‍ കിംഗ്‌സ് ചാമ്പ്യന്‍ പട്ടം ചൂടിയത്. ബാറ്റിംഗില്‍ ഓപ്പണര്‍ ഫാഫ് ഡു പ്ലെസി (59 പന്തില്‍ 86, ഏഴ് ഫോര്‍, മൂന്ന് സിക്‌സ്) മൊയീന്‍ അലി (20 പന്തില്‍ 37 നോട്ടൗട്ട്, രണ്ട് ബൗണ്ടറി, മൂന്ന് സിക്സ്), ഋതുരാജ് ഗെയ്ക്ക്വാദ് (32, മൂന്ന് ഫോര്‍, ഒരു സിക്സ്) റോബിന്‍ ഉത്തപ്പ (15 പന്തില്‍ 31, മൂന്ന് സിക്സ്) എന്നിവര്‍ സൂപ്പര്‍ കിംഗ്‌സിന് ഉശിരന്‍ സ്‌കോര്‍ സമ്മാനിച്ചു.

ധോണി ഒരുക്കിയ ഫീല്‍ഡിന് അനുസൃതമായി പന്തെറിഞ്ഞ ബോളര്‍മാരും മികച്ച ഫീല്‍ഡിംഗും കാര്യമായ പിഴവുകള്‍ വരുത്താത്ത ക്യാച്ചിംഗും സൂപ്പര്‍ കിംഗ്‌സിന്റെ വിജയത്തിന് ആധാരമായി. സൂപ്പര്‍ കിംഗ്‌സ് ബോളര്‍മാരില്‍ ഷാര്‍ദുല്‍ താക്കൂര്‍ മൂന്നും രവീന്ദ്ര ജഡേജയും ജോഷ് ഹെസല്‍വുഡും രണ്ട് വിക്കറ്റ് വീതവും പിഴുതു. ദീപക് ചഹാറിനും ഡ്വെയ്ന്‍ ബ്രാവോയ്ക്കും ഓരോ ഇരകളെ വീതം ലഭിച്ചു.

നല്ല തുടക്കത്തിനുശേഷം മധ്യനിരയുടെ തകര്‍ച്ചയാണ് കൊല്‍ക്കത്തയെ പിന്നോട്ടടിച്ചത്. ഓപ്പണര്‍മാരായ വെങ്കടേഷ് അയ്യരും (50), ശുഭ്മാന്‍ ഗില്ലും (51) അര്‍ദ്ധ ശതകങ്ങളുമായി തിളങ്ങിയെങ്കിലും മധ്യനിര കൂപ്പുകുത്തിയതോടെ കൊല്‍ക്കത്ത തോല്‍വി ഉറപ്പിച്ചു. നിതീഷ് റാണ (0), സുനില്‍ നരെയ്ന്‍ (2), ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗന്‍ (4), ദിനേശ് കാര്‍ത്തിക് (9), ഷാക്കിബ് അല്‍ ഹസന്‍ (0), രാഹുല്‍ ത്രിപാഠി (2) എന്നിവരെല്ലാം വന്ന പാടേ ഡഗ് ഔട്ടിലേക്ക് മടങ്ങി. വാലറ്റത്തില്‍ ശിവം മാവിയും (20) ലോക്കി ഫെര്‍ഗൂസനും (18 നോട്ടൗട്ട്) നടത്തിയ ചെറുത്തുനില്‍പ്പാണ് വലിയ നാണക്കേടില്‍ നിന്ന് കൊല്‍ക്കത്തയെ രക്ഷിച്ചത്.

Latest Stories

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ