ഓറഞ്ച് ക്യാപ്പിനായി ത്രില്ലടിപ്പിച്ച ചെന്നൈ റേസ്; ഒടുവില്‍ മാവിക്ക് നന്ദി പറഞ്ഞ് ഋതുരാജ്

ഐപിഎല്‍ ഓറഞ്ച് ക്യാപ്പിനായി രണ്ടു ബാറ്റര്‍മാര്‍ നടത്തിയ വാശിയേറിയ പോരാട്ടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലെ മത്സരത്തിലെ ആവേശക്കാഴ്ചയായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്ക്‌വാദും ഫാഫ് ഡു പ്ലെസിയും തമ്മിലാണ് സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരന്റെ പട്ടത്തിനായി അങ്കം വെട്ടിയത്. ഒടുവില്‍ രണ്ട് റണ്‍സിന്റെ വ്യത്യാസത്തില്‍ ഡു പ്ലെസിയുടെ (633) വെല്ലുവിളിയെ അതിജീവിച്ച് ഋതുരാജ് (635) ഓറഞ്ച് തൊപ്പി തലയില്‍ ചൂടി.

ഒളിംപിക്‌സിലെ 100 മീറ്റര്‍ ഓട്ടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഋതുരാജും ഡു പ്ലെസും തമ്മിലെ റണ്‍ റേസ്. ഫൈനലിനെത്തുമ്പോള്‍ പഞ്ചാബ് കിംഗ്‌സിന്റെ കെ.എല്‍. രാഹുലാണ് (626) മുന്നില്‍ നിന്നത്. എന്നാല്‍ പവര്‍ പ്ലേയില്‍ നന്നായി ബാറ്റ് ചെയ്ത ഋതുരാജ് 24 റണ്‍സെന്ന വ്യക്തിഗത സ്‌കോറിലെത്തുമ്പോള്‍ രാഹുലിനെ മറികടന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ശിവം മാവി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തില്‍ സിംഗിളെടുത്താണ് ഋതുരാജ് റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്തു കയറിയത്.

എന്നാല്‍ ഋതുരാജിന്റെ കളിക്കൂട്ടുകാരന്‍ ഡു പ്ലെസി വിട്ടുകൊടുക്കാന്‍ തയാറായില്ല. വമ്പന്‍ അടികളിലൂടെ ചെന്നൈ ഇന്നിംഗ്‌സിനെ മുന്നോട്ടുകൊണ്ടുപോയ ഡു പ്ലെസി രാഹുമായും ഋതുരാജുമായുള്ള അകലം കുറച്ചുകൊണ്ടുവന്നു. അതിവേഗ ബാറ്റിംഗിനിടെ രാഹുലിനെ പിന്തള്ളി കുതിച്ച ഡു പ്ലെസി, ഋതുരാജിന് അടുത്തെത്തി. 20-ാം ഓവറില്‍ ഏഴ് റണ്‍സ് നേടിയാല്‍ ഡു പ്ലെസിക്ക് ഋതുരാജിനെ മറികടക്കാന്‍ കഴിയുമായിരുന്നു. അവസാന പന്തില്‍ വേണ്ടത് രണ്ട് റണ്‍സ് മാത്രവും. എന്നാല്‍ മാവിയെ സിക്‌സിന് പൊക്കാന്‍ ശ്രമിച്ച ഡു പ്ലെസി ലോങ് ഓണില്‍ വെങ്കിടേഷ് അയ്യരുടെ കൈയിലൊതുങ്ങി. അതോടെ ഋതുരാജ് ഓറഞ്ച് ക്യാപ്പ് ഉറപ്പിക്കുകയും ചെയ്തു.

Latest Stories

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐഎസ് ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ അറസ്റ്റില്‍; ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു

അപ്പോൾ ആ കാര്യത്തിന് ഒരു തീരുമാനം ആയി, ഗോളുകളുടെ ദേവൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു; മാനേജ്മെന്റ് മണ്ടത്തരം തുടരുന്നു