IPL 2025: ഓട്ടോ കൂലിയായി 30 രൂപ കടം വാങ്ങി, അവനെ വേണ്ട എന്ന് ചെന്നൈയും കൊൽക്കത്തയും രാജസ്ഥാനും പറഞ്ഞു; അശ്വനി കുമാറിന്റെ കഥ യുവതലമുറക്ക് ഒരു പാഠം

മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന മത്സരത്തിൽ ജയിച്ചപ്പോൾ മറ്റൊരു പേസ് സെൻസേഷൻ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നടന്ന മത്സരത്തിൽ അശ്വനി കുമാർ സ്വപ്നതുല്യമായ അരങ്ങേറ്റം ആണ് കുറിച്ചിരിക്കുന്നത്. തന്റെ ആദ്യ മത്സരം കളിച്ച താരം മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി കെകെആറിനെ 116 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഐപിഎൽ മെഗാ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ വാങ്ങിയ അശ്വനി ഐപിഎല്ലിൽ തകർപ്പൻ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കടുത്ത പ്രതിസന്ധികളിലൂടെ ആണ് കടന്നുപോയത്.

ഇന്ത്യൻ എക്സ്പ്രസുമായുള്ള ഒരു ചാറ്റിൽ, അശ്വനിയുടെ പിതാവ്, ഈ യുവ പേസർ എത്രമാത്രം സമർപ്പണബോധത്തോടെയാണ് കാലിച്ചതെന്ന് വിശദീകരിച്ചു, മഴയായാലും കൊടും ചൂടായാലും, തന്റെ കഴിവുകൾ മെച്ചപ്പെടുത്താൻ അയാൾ എല്ലാം നൽകി. “മഴയായാലും കൊടും വെയിലായാലും, അശ്വനി ഒരിക്കലും മടി കാണിച്ചില്ല പരിശീലനം നടത്താൻ. ചിലപ്പോൾ, അങ്ങോട്ടുള്ള യാത്രയിൽ അവൻ സൈക്കിളോ ഓട്ടോ ഒകെ ആണ് ഉപയോഗിച്ചത്”താരത്തിന്റെ പിതാവ് ഹർക്കേഷ് കുമാർ പറഞ്ഞു.

“അവൻ എന്റെ പക്കൽ നിന്ന് 30 രൂപ യാത്രാക്കൂലിയായി വാങ്ങിയിരുന്നതായി എനിക്ക് ഓർമ്മയുണ്ട്, മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ വാങ്ങിയപ്പോൾ, അവൻ ആ പണത്തിന് നീതി കാണിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പരിശീലനം കഴിഞ്ഞ് രാത്രി 10 മണിക്ക് തിരിച്ചെത്തി പിറ്റേന്ന് രാവിലെ 5 മണിക്ക് വീണ്ടും ഉണരുന്ന ആ ദിവസങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഐപിഎൽ ചില പ്രമുഖ ടീമുകൾക്കുവേണ്ടി ട്രയൽസിൽ പങ്കെടുത്തെങ്കിലും ജസ്പ്രീത് ബുംറയെയും മിച്ചൽ സ്റ്റാർക്കിനെയും പോലെയാകാനാണ് അവൻ എപ്പോഴും ആഗ്രഹിച്ചത്. അവന്റെ സുഹൃത്തുക്കൾ ക്രിക്കറ്റ് ബോളുകൾ വാങ്ങാൻ പണം സ്വരൂപിക്കുമായിരുന്നു. മുംബൈ ഇന്ത്യൻസ് 30 ലക്ഷം രൂപയ്ക്ക് അവനെ ഏറ്റെടുത്തപ്പോൾ, അവൻ ആദ്യം ചെയ്തത് ക്രിക്കറ്റ് കിറ്റുകളും പന്തുകളും ഞങ്ങളുടെ ഗ്രാമത്തിനടുത്തുള്ള അക്കാദമികളിൽ വിതരണം ചെയ്യുകയായിരുന്നു. സ്വന്തം പേരുള്ള ഒരു ജേഴ്‌സി ധരിക്കാൻ കഴിയുമെന്ന് അവൻ എപ്പോഴും എന്നോട് പറയുമായിരുന്നു. ഇന്നത്തെ പ്രകടനത്തോടെ, നാട്ടിലെ കുട്ടികൾ അവന്റെ പേരുള്ള ജേഴ്‌സി ധരിക്കുമെന്ന് അവൻ ഉറപ്പാക്കി,” അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ശിവ് റാണ പറഞ്ഞു.

എന്തായാലും ബുംറ ഇല്ലാത്ത സാഹചര്യത്തിൽ നടത്തിയ മികച്ച പ്രകടനം താരത്തിന് വരാനിരിക്കുന്ന മത്സരത്തിൽ അവസരം കൊടുക്കുമെന്ന് ഉറപ്പാണ്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്