ചെന്നൈ തിരിച്ചെത്തി;'തലയും'

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മഹേന്ദ്രസിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കും.ധോണിയ്ക്കൊപ്പം ഇടംകയ്യന്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെയും ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്

https://www.facebook.com/TheChennaiSuperKings/videos/1823246771027043/

താരങ്ങളെ നിലനിര്‍ത്തേണ്ട അവസാന തിയ്യതി ഇന്നാണെന്നിരിക്കെ താരങ്ങളുടെ പട്ടിക ഒരു ദിവസം മുന്നേ പുറത്തുവിട്ട് ചെന്നൈ ആരാധകരെ ഞെട്ടിച്ചു. ട്വിറ്ററില്‍ ടീം പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ 378 എന്ന് മാത്രമാണ് എഴുതിയിരുന്നത്. എന്നാല്‍. ടീമിലെ മൂന്ന് സൂപ്പര്‍ താരങ്ങളുടെ ജഴ്‌സി നമ്പറാണ് ഇതെന്നറിയുന്ന ആരാധകര്‍ക്ക് അനായാസം താരങ്ങളെ തിരിച്ചറിയാനായി.

മൂന്ന് സുരേഷ് റെയ്‌നയുടെയും ഏഴ് നായകന്‍ എംസ് ധോണിയുടെയും എട്ട് രവീന്ദ്ര ജഡേജയുടെയും ജഴ്‌സി നമ്പറുകളാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നതോടെ ചെന്നൈ പഴയ ചെന്നൈ തന്നെ ആയിരിക്കുമെന്നുറപ്പായി. മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ 33 കോടിയും രണ്ട് താരങ്ങളെ നിലനിര്‍ത്താന്‍ 21 കോടിയും ഒരു താരത്തെ നിലനിര്‍ത്താന്‍ 12.5 കോടിയുമാണ് ടീമുകള്‍ക്ക് മുടക്കാനാവുക

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്