'ചത്താ പച്ചാ'; ലക്ഷ്യം വിജയം മാത്രം; ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്

ടി-20 ലോകകപ്പിലെ സൂപ്പർ 8 ലെ അവസാന മത്സരം ഇന്ന്. സെമി ഫൈനൽ യോഗ്യത നേടാൻ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് വിജയം അനിവാര്യം. മത്സരം കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിൽ വെച്ച് വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുക. ഒരു മത്സരത്തിനപ്പുറം ഇരു ടീമുകളുടെയും നിലനിൽപ്പിനായുള്ള പോരാട്ടമാണ്.

മത്സരത്തിൽ മുൻ‌തൂക്കം ഇന്ത്യക്ക് തന്നെയാണെങ്കിലും നിലവിലെ വെസ്റ്റ് ഇൻഡീസ് ടീം ശക്തരാണ്. അതിനാൽ തന്നെ മികച്ച ബാറ്റിംഗ് ലൈനപ്പ് ഉള്ള ടീമിനെ തന്നെയായിരിക്കണം ഇന്ത്യ ഇറക്കേണ്ടത്. സിംബാവെയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യക്കായി ബാറ്റ് വീശിയ എല്ലാ താരങ്ങളും വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. അതുപോലെയൊരു പ്രകടനമാണ് ഇന്ത്യക്ക് ഇന്ന് വേണ്ടതും.

നിലവിലെ സെമി ഫൈനലിസ്റ്റുകളാണ് സൗത്ത് ആഫ്രിക്ക, ന്യുസിലാൻഡ്, ഇംഗ്ലണ്ട് എന്നി ടീമുകൾ, ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമായിരിക്കും സെമിയിലേക്ക് യോഗ്യത നേടുന്ന നാലാമത്തെ ടീം. ഇന്നലെ നടന്ന മത്സരത്തിൽ ശ്രീലങ്കയോട് പാകിസ്ഥാൻ അഞ്ച് റൺസിന്‌ വിജയിച്ചെങ്കിലും സെമി കാണാതെ പുറത്താക്കുകയായിരുന്നു പാകിസ്ഥാൻ.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ