'ചാമ്പ്യന്‍സ് ട്രോഫി ലോകകപ്പിനേക്കാള്‍ കഠിനം'; കാരണം വെളിപ്പെടുത്തി ടെംബ ബാവുമ

ചാമ്പ്യന്‍സ് ട്രോഫി ലോകകപ്പിനേക്കാള്‍ കടുപ്പമേറിയതാണെന്ന ഞെട്ടിക്കുന്ന പരാമര്‍ശവുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ രംഗത്ത്. ലോകകപ്പില്‍ കാര്യങ്ങള്‍ വിലയിരുത്താനും മുന്നേറാനും ആവശ്യത്തിന് സമയമുണ്ടെന്നും എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ അതില്ലെന്നും ബാവുമ പറയുന്നു.

ലോകകപ്പില്‍ കാര്യങ്ങള്‍ വിലയിരുത്താനും മുന്നേറാനും നിങ്ങള്‍ക്ക് സമയമുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ല. ടൂര്‍ണമെന്റില്‍ ഒരു പടി കൂടി മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ എവിടെയായിരിക്കണമെന്നതില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ഏകദിന ലോകകപ്പുമായി തട്ടിച്ച് നോക്കുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ടീമുകള്‍ക്ക് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നു- ബാവുമ പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡെ സോര്‍സി, മാര്‍കോ ജാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, ലുന്‍ഗി എന്‍ഗിഡി, ആന്‍ഡ്രിച്ച് നോര്‍ജെ, കാഗീസോ റബാദ, റയാലന്‍ റിക്ലത്തോണ്‍, തബരീസ് ഷംസി, ട്രിസ്റ്റന്‍ സ്റ്റമ്പ്‌സ്, റാസീ വാന്‍ഡര്‍ ഡസന്‍.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്