ചാമ്പ്യന്‍സ് ട്രോഫി: 'ഇന്ത്യയെ തോല്‍പ്പിക്കും, കിരീടം പാകിസ്ഥാന് തന്നെ'; പ്രവചിച്ച് മുഹമ്മദ് ആമിര്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കുമെന്ന് പ്രവചിച്ച് പാക് മുന്‍ പേസര്‍ മുഹമ്മദ് അമീര്‍. സ്വന്തം നാട്ടില്‍ നടക്കുന്ന ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ടെന്നും അതിനാല്‍ വലിയ കിരീട സാധ്യതയാണ് ടീമിനുള്ളതെന്നും അമീര്‍ പറയുന്നു.

പാകിസ്ഥാന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. ഓസ്ട്രേലിയയെ ഓസ്ട്രേലിയയില്‍ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. തങ്ങളുടെ കരുത്ത് വ്യക്തമാക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളിലും ടീം മികവ് കാട്ടുന്നു.

സമീപകാലത്തെ പ്രകടനം നോക്കുമ്പോള്‍ പാകിസ്ഥാന് ഇന്ത്യക്കെതിരേയും മുന്‍തൂക്കമുണ്ടെന്നാണ് കരുതുന്നത്. വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് സ്വാഭാവികമായ മേധാവിത്വമുണ്ട്. എന്നാല്‍ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ മോശമാണ്. അതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ടീം ഏറ്റുവാങ്ങുന്നത്- അമീര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ബംഗ്ലാദേശിനും പാകിസ്ഥാനും ന്യൂസീലന്‍ഡിനുമൊപ്പം ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23നാണ് നടക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്