ചാമ്പ്യൻസ് ട്രോഫി 2025: രോഹിതിന്റെ കാര്യം വിട്ടേക്ക്, എന്നാൽ ഇന്ത്യയെ അലട്ടുന്ന മറ്റൊരു പ്രശ്നമുണ്ട്: ശിഖര്‍ ധവാന്‍

2025 ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. പാകിസ്ഥാൻ ഹോസ്റ്റ് ചെയ്യുന്ന ഈ ടൂർണമെന്റിന്റെ ആദ്യ മത്സരം ആതിഥേയരും ന്യുസിലാൻഡും തമ്മിലുള്ള മത്സരം കറാച്ചിയിലെ നാഷണൽ ബാങ്ക് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബംഗ്ലാദേശിനെതിരെയാണ് നടക്കുക.

നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ സെഞ്ച്വറി നേടിയെങ്കിലും മൂന്നാം മത്സരത്തിൽ വീണ്ടും നിരാശ സമ്മാനിച്ചു. എന്നാൽ ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം രോഹിത് അല്ലെന്നും അത് പേസ് ബോളർ ജസ്പ്രീത് ബുംറയുടെ വിടവാണെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ശിഖർ ധവാൻ.

ശിഖർ ധവാൻ പറയുന്നത് ഇങ്ങനെ:

” ഇന്ത്യന്‍ നിരയില്‍ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. സംതുലിതമായ ടീമാണ് ഇന്ത്യയുടേത്. ഇംഗ്ലണ്ടിനെതിരായ ടീമിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എന്നാല്‍ ഇന്ത്യയുടെ വലിയ പ്രശ്‌നം രോഹിത് ഫോം ആകാത്തതല്ല, ജസ്പ്രീത് ബുംറയുടെ വിടവാണ്. ബുംറയുടെ അഭാവം വലിയ വിടവാണെന്ന് നിസംശയം പറയാം”

ശിഖർ ധവാൻ തുടർന്നു:

” ഇത് ഇന്ത്യയെ കാര്യമായി ബാധിച്ചേക്കും. എന്നെ സംബന്ധിച്ച് ബുംറയാണ് ഏറ്റവും മികച്ച പേസര്‍. അവന്റെ കൃത്യതക്ക് പകരം വെക്കാനാകില്ല. വളരെ ശാന്തതയോടെ കളിക്കുന്ന താരമാണവന്‍. വലിയ ടൂര്‍ണമെന്റുകളില്‍ ശാന്തതയോടെ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്” ശിഖര്‍ ധവാന്‍ പറഞ്ഞു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്