CHAMPIONS TROPHY 2025: രണ്ട് സ്റ്റേഡിയങ്ങളിൽ മുംബൈ ഭീകരാക്രമണ സൂത്രധാരന്റെ സാന്നിദ്ധ്യം; സംഭവം ഇങ്ങനെ

2008 ഇൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ 175 പേരുടെ മരണത്തിന്‌ കാരണമായ ചീഫ് മിലിട്ടറി കമാൻഡറായ സാക്കി-ഉർ-റഹ്മാൻ ലഖ്‌വി
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടത്താൻ വേണ്ടി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറാക്കിയ ലാഹോർ, റാവൽപിണ്ടി എന്നി സ്റ്റേഡിയത്തിനടുത്ത് വെച്ച് കാണപ്പെട്ടു. ഒരിക്കൽ പാകിസ്ഥാൻ കോടതി തടവിലാക്കിയ പ്രതിയായിരുന്നു അദ്ദേഹം. ഇതോടെ കാര്യങ്ങൾ കൂടുതൽ ആശങ്കയിലായി.

പാകിസ്ഥാനിൽ കളിക്കുന്നതിന് വേണ്ടി കേന്ദ്ര മന്ത്രാലയത്തിൽ അനുവാദം ലഭിക്കാത്തത് കൊണ്ട് ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യയെ ബിസിസിഐ അയക്കില്ല. ഇതോടെ പാകിസ്ഥാൻ ബോർഡ് ഐസിസിയുമായി തർക്കത്തിൽ ആഴ്ന്നു. ഇന്ത്യയുടെ ചൊൽപ്പടിക്ക് നിൽക്കുകയാണ് ഐസിസി എന്നാണ് പാകിസ്ഥാൻ ബോർഡ് ഉന്നയിക്കുന്ന വിമർശനം.

ഇന്ത്യക്ക് എല്ലാ വിധ സുരക്ഷകളും ഒരുക്കാൻ പിസിബി തയ്യാറാണെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഐസിസിയോട് ബോർഡ് പറഞ്ഞിരുന്നു. പക്ഷെ ഇന്ത്യയെ അയക്കില്ല എന്ന നിലപാടിലാണ് കേന്ദ്ര മന്ത്രാലയം. പാകിസ്ഥാൻ ടൂർണമെന്റ് ഹോസ്റ്റ് ചെയ്യുന്നതിൽ പിന്മാറുകയാണെന്നുള്ള വാർത്തകളും ഇതിനോടകം പ്രചരിച്ചിരുന്നു. എന്നാൽ ഔദ്യോഗീകമായുള്ള വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. ഹൈബ്രിഡ് മോഡലിൽ നടത്തണം എന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാനായിരിക്കും ഐസിസിയുടെ തീരുമാനം.

പാകിസ്ഥാൻ ബോർഡുമായുള്ള ഈ പ്രശ്നത്തിന്റെ ഇടയ്ക്കാണ് ഭീകരാക്രമഃ സൂത്രധാരൻ സാക്കി-ഉർ-റഹ്മാൻ ലഖ്‌വി ഈ സ്റ്റേഡിയങ്ങളിലെ പരിസരത്ത് വെച്ച് കണ്ടു എന്ന വാർത്തകൾ വന്നത്. അതുമായി ബന്ധപ്പെട്ട വാർത്തയിൽ ഇത് വരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരണം ഒന്നും തന്നെ നൽകിയിട്ടില്ല.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ