ചാമ്പ്യൻസ് ട്രോഫി 2025: അവസാന നിമിഷം ഓസ്‌ട്രേലിയക്ക് കിട്ടിയത് വമ്പൻ പണി; പരിക്ക് കാരണം ഒരു താരം കൂടെ പുറത്ത്

ഇപ്പോൾ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഓസ്‌ട്രേലിയ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇതോടെ സെമി ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്നത് ഇന്ത്യ, ന്യുസിലാൻഡ്, ഓസ്‌ട്രേലിയ എന്നി ടീമുകൾക്കാണ്. ഇന്ന് നടക്കുന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയെ ഇംഗ്ലണ്ട് നല്ല മാർജിനിൽ പരാജയപെടുത്തിയാൽ അഫ്ഗാനിസ്ഥാന് സെമി ഫൈനലിലേക്ക് പ്രവേശനം ലഭിക്കും.

സെമി ഫൈനലിന് മുൻപ് ഓസ്‌ട്രേലിയക്ക് കിട്ടിയത് വമ്പൻ പണിയാണ്. ഓപ്പണിങ് ബാറ്റ്‌സ്മാനും, സ്പിൻ ബോളറുമായ മാറ്റ് ഷോർട്ട് പരിക്കിനെ തുടർന്ന് സെമി ഫൈനൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാനെതിരെ നടന്ന മത്സരത്തിൽ റൺസ് ഓടിയെടുക്കുന്നതിനിടയിൽ അദ്ദേഹത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.

മത്സരത്തിൽ 15 പന്തിൽ 20 റൺസ് നേടി അദ്ദേഹം ഇന്നിങ്‌സ് അവസാനിപ്പിച്ചു. പരിക്കിൽ നിന്ന് മുക്തി നേടാൻ താരത്തിന് കുറച്ചധികം സമയം എടുക്കേണ്ടി വരും എന്നാണ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറയുന്നത്. ഷോർട്ടിന്റെ അഭാവത്തിൽ ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗ് കളിക്കാനാണ് സാധ്യത.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”