ഏതു ടീമില്‍ കളിച്ചാലും ഈ നായകന് കീഴില്‍ കളിക്കണം ; കോഹ്‌ലിയുടെ ടീമില്‍ കളിക്കുന്നതിന്റെ ഗുണം പറഞ്ഞ് ചഹല്‍

മത്സരം ഏതു രീതിയില്‍ ആയാലും ബൗളര്‍ ആഗ്രഹിക്കുന്നത് പോലെ പന്തെറിയാന്‍ അനുവദിക്കുന്നയാളാണ് വിരാട് കോഹ്്‌ലിയെന്ന് ഇന്ത്യന്‍ സ്്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍. എപ്പോഴും ബൗളര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തുന്ന അദ്ദേഹം ഇങ്ങിനെ എറിയൂ അങ്ങിനെ എറിയൂ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറയുന്നു.

വിരാട് കോഹ്ലിയ്ക്ക് കീഴില്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍ ഐപിഎല്ലഇല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ താരമാകാനാണ് ചഹലിന് താല്‍പ്പര്യവും. കോഹ്ലി വലിയ പോസിറ്റീവ് എനര്‍ജിയുള്ള ആഴാണെന്നും തന്നെ മാറ്റാന്‍ ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിട്ടില്ലെന്നും പറയുന്നു. തങ്ങള്‍ക്ക് എപ്പോഴും രണ്ടു പളാനുകളെ കളത്തില്‍ ഉണ്ടാകാറുള്ളു. അതില്‍ ആദ്യത്തേത് എപ്പോഴുംതന്റേതാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ബൗള്‍ ചെയ്തുകൊള്ളാന്‍ കോഹ്ലി എപ്പോഴും പറയും.

ഇത് ഞാന്‍ ആഗ്രഹിക്കുന്നത് പോലെ ഫീല്‍ഡ് സെറ്റ് ചെയ്യാനും അതിനേക്കുറിച്ച് ചിന്തിക്കാനും സഹായിക്കും. ചിലപ്പോള്‍ താന്‍ അദ്ദേഹത്തോട് പറയും നിങ്ങള്‍ സെറ്റ് ചെയ്തിരിക്കുന്ന ഫീല്‍ഡിന് അനുസരിച്ച് ഞാന്‍ ബൗള്‍ ചെയ്യാം. ഉടന്‍ അദ്ദേഹം ഒന്നോ രണ്ടോ മാറ്റങ്ങള്‍ വരുത്തും. ഇത്തരം കാര്യങ്ങള്‍ വലിയ ആത്മവിശ്വാസം കിട്ടാന്‍ സഹായിക്കുമെന്ന് താരം പറയുന്നു.

ഐപിഎല്ലില്‍ വിരാട് കോഹ്ലി കളിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്്‌ളൂരിന്റെ ഭാഗമാകാനാണ ചഹലിന് താല്‍പ്പര്യം. എന്നിരുന്നാലും ലീഗില്‍ ഏതു ടീമിന് കളിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്നും എവിടെ കളിച്ചാലും തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ തയ്യാറാകുമെന്നും താരം പറയുന്നു്

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?