നാളുകൾക്ക് മുൻപാണ് ഇന്ത്യൻ സ്പിൻ ബോളർ യുസ്‌വേന്ദ്ര ചഹലും ഭാര്യയും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയും വേർപിരിഞ്ഞത്. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഇപ്പോഴിതാ യുസ്‌വേന്ദ്ര ചഹലിനെതിരെ തുറന്ന്പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഭാര്യ ധനശ്രീ വർമ്മ.
‘റൈസ് ആൻഡ് ഫാൾ’ എന്ന റിയാലിറ്റി ഷോയിൽ നടി കുബ്ര സെയ്തിനോട് സംസാരിക്കുക്കുകയായിരുന്നു ധനശ്രീ. ഈ സംഭാഷണത്തിന്റെ ഒരു ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്ററുമായുള്ള ബന്ധം ശരിയാവില്ലെന്ന് എപ്പോഴാണ് ആദ്യമായി തിരിച്ചറിഞ്ഞതെന്ന് ധനശ്രീയോട് കുബ്ര ചോദിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് ധനശ്രീയുടെ വെളിപ്പെടുത്തൽ.
‘ആദ്യ വർഷത്തിൽ തന്നെ രണ്ടാം മാസത്തിൽ തന്നെ അവനെ പിടികൂടി’ എന്നായിരുന്നു ധനശ്രീയുടെ മറുപടി.വിവാഹം ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ചുള്ള ജീവനാംശത്തെക്കുറിച്ച് പുറത്ത് വന്ന അഭ്യൂഹങ്ങൾ അസത്യമാണെന്നും ധനശ്രീ പരിപാടിയിൽ വെളിപ്പെടുത്തി.