സിംബാബ്‌വെയ്‌ക്കെതിരായ സെഞ്ച്വറി നഷ്ടം: ഗില്ലിനെതിരായ വിമര്‍ശനത്തോട് പ്രതികരിച്ച് ജയ്സ്വാള്‍

സിംബാബ്‌വെയ്‌ക്കെതിരെ പരമ്പരയിലെ നാലാം മത്സരത്തില്‍ 93* റണ്‍സ് നേടിയ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ടി20 ക്രിക്കറ്റിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 ലോകകപ്പ് ജേതാക്കളായ ടീമിന്റെ ഭാഗമായ ശേഷം സിംബാബ്‌വെയില്‍ ടീമിനൊപ്പം ചേര്‍ന്ന ജയ്സ്വാള്‍ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 36 റണ്‍സ് നേടിയിരുന്നു.

താരത്തിന്റെ മികച്ച ഇന്നിംഗ്‌സ് ഇന്ത്യയെ 10 വിക്കറ്റിന്റെ വിജയത്തിലേക്ക് നയിച്ചു. തന്റെ കന്നി ടി20 സെഞ്ച്വറിക്കായി താരം പരിശ്രമിച്ചെങ്കിലും അതുണ്ടായില്ല. മറുവശത്ത് ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിനെ ഫിനിഷിംഗ് ലൈനിലേക്ക് നയിച്ചു. ജയ്സ്വാള്‍ സെഞ്ച്വറി തികയ്ക്കും മുമ്പ് കളി അവസാനിപ്പിക്കാനുള്ള ഗില്ലിന്റെ തീരുമാനം വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും യുവതാരം അതില്‍ ഗില്ലിനെ പഴിചാരിയില്ല. മത്സരം എങ്ങനെ വേഗത്തില്‍ അവസാനിപ്പിക്കാമെന്നും 10 വിക്കറ്റ് വിജയം ഉറപ്പാക്കാമെന്നതിലുമായിരുന്നു തങ്ങള്‍ ശ്രദ്ധിച്ചതെന്ന് ജയ്സ്വാള്‍ വെളിപ്പെടുത്തി.

ശുഭ്മാനൊപ്പം കളിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു. എന്നത്തേയും പോലെ, ഇന്ത്യയെ പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് വലിയ അഭിമാനം തോന്നി. ടീമിന് വേണ്ടി ഒരു വിജയത്തോടെ കളി അവസാനിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഏക ശ്രദ്ധ. വിക്കറ്റ് നഷ്ടപ്പെടാതെ ജയം രേഖപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചു- ജയ്സ്വാള്‍ പറഞ്ഞു.

ഇന്നലെ നടന്ന അഞ്ചാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 18.3 ഓവറില്‍ 125-ന് പുറത്തായി. ഇതോടെ പരമ്പര ഇന്ത്യ (41) നേടി. ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി