കാശിന് കാശ് തന്നെ വേണം, ഓസ്ട്രേലിയ ഞങ്ങൾ മുന്നോട്ട് വെച്ച ആവശ്യം അംഗീകരിച്ചില്ല; തുറന്നടിച്ച് സ്മിത്ത്

പുതിയ ടി20 ലീഗിന്റെ ഭാഗമാകാൻ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ നിന്ന് പിന്മാറാനുള്ള ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ (സിഎസ്എ) തീരുമാനത്തെ പിന്തുണച്ച് മുൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്ത്.

പ്രോട്ടീസ് ജനുവരിയിൽ ഓസ്‌ട്രേലിയയിൽ പര്യടനം നടത്താൻ തീരുമാനിച്ചിരുന്നു, എന്നാൽ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്‌എ) ടി20 ലീഗുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതോടെ ഓസ്‌ട്രേലിയയുമായി നടക്കുന്ന ഏകദിന പരമ്പരയിൽ നിന്ന് താരം പിന്മാറുകയിരുന്നു.

നിലവിൽ പോയിന്റ് പട്ടികയിൽ 11-ാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക, ആദ്യ എട്ട് ടീമുകൾക്ക് മാത്രമേ 2023-ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകൂ. പരമ്പര പുനഃക്രമീകരിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ ബോർഡ് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടെങ്കിലും അഭ്യർത്ഥന നിരസിക്കപ്പെട്ടു.

അതിനാൽ തന്നെ യോഗ്യത മത്സരങ്ങൾ കളിച്ചുവേണം ടീമിന് മുന്നോട്ട് പോകാൻ. ഉത്സവകാലത്ത് വീട്ടിൽ നിന്ന് പുറത്ത് കളിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിയില്ലെന്ന് അവകാശപ്പെട്ട സ്മിത്ത് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു:

“നിങ്ങൾ ഹോം മത്സരം കളിച്ചില്ലെങ്കിൽ , നിങ്ങൾക്ക് വരുമാനം ലഭിക്കില്ല. ഹോം ഗെയിമുകളാണ് ആ വരുമാനം നൽകുന്നത്. ഞങ്ങളുടെ ലീഗിന്റെ മികച്ച താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെടുത്തത്. അതിന് ഞങ്ങൾ നിരവധി പരിഹാരങ്ങൾ വാഗ്ദാനം ചെയ്തു, ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് അതുകൊണ്ട് തൃപ്തി ആയില്ല.”

കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ പരമ്പര 1-1 ന് സമനിലയിലായതിനെത്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് പോയിന്റ് നിലയിൽ ഉയരാനുള്ള അവസരം നഷ്ടമായി. 2022ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യയ്‌ക്കെതിരെയാൻ ടീമിന്റെ അടുത്ത മത്സരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ