ഒരൊറ്റ മത്സരം കൊണ്ട് അവൻ മികച്ചത് ആണെന്ന് പറയാൻ പറ്റില്ല, ഇന്ത്യൻ താരത്തിന് കൊടുക്കുന്നത് അനാവശ്യമായ ഹൈപ്പ്: കപിൽ ദേവ്

രോഹിത് ശർമ്മയുടെ പിൻഗാമിയായി ജസ്പ്രീത് ബുംറ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ ആകുമെന്ന ചർച്ചകളെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് തള്ളി. തിങ്കളാഴ്ച ഡൽഹി ഗോൾഫ് ക്ലബ്ബിൽ നടന്ന വിശ്വ സമുദ്ര ഓപ്പണിൻ്റെ ലോഞ്ചിംഗ് ചടങ്ങിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കപിൽ, ഇപ്പോൾ തന്നെ അനാവശ്യമായ ഹൈപ്പ് താരത്തിന് കൊടുക്കരുത് എന്നുള്ള അഭിപ്രായമാണ് കപിൽ പറഞ്ഞത്.

“അതിനെക്കുറിച്ച് (രോഹിത് ശർമ്മയുടെ പിൻഗാമി) സംസാരിക്കുന്നത് വളരെ നേരത്തെയാണെന്ന് ഞാൻ കരുതുന്നു. ഒരു പ്രകടനം കൊണ്ട്, ബുംറ ഏറ്റവും മികച്ച ഒരാളാണെന്ന് നിങ്ങൾക്ക് പറയാനാവില്ല, ഒരു മോശം പ്രകടനം കൊണ്ട്, അവൻ കഴിവുള്ള താരമല്ല എന്ന് പറയാനും പറ്റില്ല”കപിൽ പറഞ്ഞു.

“ബുംറയുടെ ക്യാപ്റ്റന്സിയെ വിലയിരുത്താൻ സമയം ഉണ്ട്. ക്യാപ്റ്റൻസി ഏറ്റെടുക്കുകയും ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുകയും ചെയ്യട്ടെ. അപ്പോൾ നിങ്ങൾ അവനെ വിലയിരുത്തണം. ക്യാപ്റ്റൻസി വിലയിരുത്തണം എങ്കിൽ അങ്ങനെ ഉള്ള അങ്ങനെ ഉള്ള സന്ദർഭത്തിൽ അവൻ എങ്ങനെ പ്രതികരിക്കണം എന്നതിനെ ആശ്രയിച്ചിരിക്കും ക്യാപ്റ്റന്സിയെ വിലയിരുത്തേണ്ടത്”അദ്ദേഹം പറഞ്ഞു.

കോഹ്‌ലി മികച്ച ബാറ്റർ ആയത് അവന്റെ ഒന്നോ രണ്ടോ മികച്ച ബാറ്റിംഗ് കണ്ടിട്ട് അല്ല എന്നും ടീമിന് ഏറ്റവും ആവശ്യമുള്ള സന്ദർഭത്തിൽ എങ്ങനെ പ്രതികരിച്ചു എന്നത് കൊണ്ട് ആണെന്നും ബുംറയുടെ ക്യാപ്റ്റൻസി കാര്യത്തിലും അങ്ങനെ പറ്റണം എന്നും ആണ് കപിൽ പറഞ്ഞത്.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി