"എനിക്ക് എൻ്റെ കാമുകിയെ ഇവിടേക്ക് കൊണ്ടുവരാമോ?"; തന്നോടുള്ള കെകെആർ താരത്തിൻ്റെ ആദ്യ വാക്കുകൾ വെളിപ്പെടുത്തി ഗൗതം ഗംഭീർ

വിന്‍ഡീസ് താരം സുനില്‍ നരെയ്നുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും കെകെആര്‍ ക്യാമ്പിലെ ആദ്യകാലങ്ങളെ കുറിച്ചും മനസ് തുറന്ന് ടീം മെന്റര്‍ ഗൗതം ഗംഭീര്‍. 2012ലും 2014ലും കെകെആര്‍ ഐപിഎല്‍ നേടിയപ്പോള്‍ ഗംഭീറായിരുന്നു നായകന്‍. ആ രണ്ട് വിജയങ്ങളിലും നരെയ്ന്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

2012ലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം സുനില്‍ നരെയ്ന്‍ ചേരുന്നത്. ജയ്പൂരില്‍ ഒരു മത്സരത്തിന്റെ പരിശീലനത്തിനായെത്തി. അന്ന് നരെയ്നോട് ഉച്ചഭക്ഷണം ഒരുമിച്ച് കഴിക്കാമെന്ന് ഞാന്‍ പറഞ്ഞു. നരെയ്ന്‍ അധികം സംസാരിക്കാതെ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനാണ്.

ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയില്‍ ഒരു വാക്ക് പോലും അയാള്‍ സംസാരിച്ചില്ല. ഒടുവില്‍ അയാള്‍ ആദ്യമായി ഒരു കാര്യം ചോദിച്ചു. തന്റെ ഗേള്‍ഫ്രണ്ടിനെ ഇവിടെ ഐപിഎലില്‍ കൊണ്ടുവരാന്‍ കഴിയുമോ എന്നാണ് നരെയ്ന്‍ ചോദിച്ചത്.

ആദ്യ സീസണില്‍ അവന്‍ ഏറെ നിശബ്ദനായിരുന്നു. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ എന്തും സംസാരിക്കും. നരെയ്ന്‍ എനിക്ക് സഹോദര തുല്യനാണ്. ഒരിക്കലും അയാളെ ഞാന്‍ സുഹൃത്തായല്ല കണ്ടത്. ചിലപ്പോള്‍ അയാള്‍ക്ക് എന്റെ ആവശ്യം വരും. മറ്റു ചിലപ്പോള്‍ എനിക്ക് അയാളുടെ സഹായവും ആവശ്യമുണ്ടാകും. എന്തായാലും ഞാനും നരെയ്നും തമ്മില്‍ ഒരു ഫോണ്‍ കോളിന്റെ മാത്രം അകലെയാണ്- ഗംഭീര്‍ പറഞ്ഞു.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്