ബുംറയെ തേടി അടുത്ത അംഗീകാരം, താരത്തിന് കിട്ടിയിരിക്കുന്നത് സുവർണാവസരം

ഏറ്റവും പുതിയ എംആർഎഫ് ടയേഴ്‌സ് ഐസിസി പുരുഷ ഏകദിന പ്ലെയർ റാങ്കിംഗിൽ ലോകത്തിലെ ഏറ്റവും മികച്ച ഏകദിന ബൗളറായി ഇന്ത്യൻ താരം ജസ്പിത് ബുംറ എത്തി. തന്റെ അനുദിനം വളരുന്ന അംഗീകാരങ്ങളുടെ പട്ടികയിലേക്ക് മറ്റൊരു നേട്ടം കൂടി ചേർത്തു.

ചൊവ്വാഴ്ച ഓവലിൽ ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ 6/19 എന്ന മാച്ച് വിന്നിംഗ് സ്പെല്ലിൽ നിന്ന് പുതുതായി, ബൗളർ റാങ്കിംഗിൽ ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിൽ നിന്ന് ബുംറ ഒന്നാം സ്ഥാനം നേടി.

ഏറ്റവും പുതിയ റാങ്കിംഗ് പട്ടിക ബുധനാഴ്ച ഐസിസി പുറത്തിറക്കി, 50 ഓവർ മത്സരത്തിൽ ബുംറ അഞ്ച് സ്ഥാനങ്ങൾ മറികടന്ന് ഒന്നാമതെത്തി. ട്രെന്റ് ബോൾട്ട് ഭരിച്ചിരുന്ന ലിസ്റ്റിലാണ് താരം ഒന്നാം സ്ഥാനത്ത് എത്തിയത്. പരമ്പരയിൽ ഇനിയും 2 മത്സരങ്ങൾ കൂടി ഉള്ളതിനാൽ താരത്തിന്തന്റെ കൂടുതൽ ഭദ്രമാക്കാൻ പറ്റും.

ഇന്ത്യയോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല.. ടി20 സീരീസ് തുടങ്ങുന്നതിനു മുന്‍പ്, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്‌ലര്‍ പറഞ്ഞതാണിത്. പക്ഷെ ടി20 സീരീസും, ആദ്യ ഏകദിനവും കഴിഞ്ഞപ്പോള്‍ അങ്ങനെ ഒരു പ്രസ്താവന നടത്തേണ്ടിയിരുന്നില്ല എന്ന് തീര്‍ച്ചയായും ബട്ട്‌ലര്ക്ക് തോന്നിയിട്ടുണ്ടാകും.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വെറും 111 റണ്‍സാണ് വിജയലക്ഷ്യമായി ഇന്ത്യക്കു മുന്നില്‍ വച്ചത്. ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബോളിംഗായിരുന്നു ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമി അദ്ദേഹത്തിനു മികച്ച പിന്തുണയേകി. പ്രസിദ്ധ് കൃഷ്ണയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ കുറച്ച് ഓവറുകളില്‍ റണ്ണെടുക്കാന്‍ വിഷമിച്ചെങ്കിലും പിന്നീട് രോഹിത്- ശിഖര്‍ ധവാന്‍ ജോടി കത്തിക്കയറി. 18.4 ഓവറില്‍ തന്നെ ഇന്ത്യ വിജയറണ്‍ കുറിച്ചു രോഹിത് 76ഉം ധവാന്‍ 31ഉം റണ്‍സെടുത്തു

Latest Stories

കേരളത്തോട് കൈമലര്‍ത്തി, ആന്ധ്രയ്ക്ക് കൈനിറയെ നല്‍കി;വയനാട്ടിലെ മോദിയുടെ പ്രഖ്യാപനം വാക്കുകളിലൊതുങ്ങി; സംസ്ഥാനത്തിന് സഹായം വൈകിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ആ പൊന്‍ചിരി മാഞ്ഞു, വിട പറഞ്ഞ് കവിയൂര്‍ പൊന്നമ്മ; സംസ്‌കാരം നാളെ

കുളിക്കാറില്ല, ആഴ്ചയില്‍ ഒരിക്കല്‍ ഗംഗാജലം ദേഹത്ത് തളിക്കും; ഭര്‍ത്താവിന്റെ ദുര്‍ഗന്ധം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ടെലിഗ്രാമില്‍; ചാറ്റ് ബോട്ടിലൂടെ ഫോണ്‍ നമ്പര്‍ മുതല്‍ നികുതി വിവരങ്ങള്‍ വരെ വില്‍പ്പനയ്ക്ക്

ആടിത്തിമിര്‍ത്ത് വിനായകന്‍, തീപ്പൊരിയായി 'കസകസ' ഗാനം; ട്രെന്‍ഡിംഗായി തെക്ക് വടക്ക്

പൊന്നമ്മയുടെ ക്രൂര വേഷങ്ങള്‍ ഉള്‍ക്കൊള്ളാനാകാത്ത മലയാളി; അത്രമാത്രം അവര്‍ സ്‌നേഹിച്ച അമ്മ മനസ്

മലയാളത്തിന്റെ പൊന്നമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

ഇനി മുദ്രപ്പത്രമൊന്നും വേണ്ട 'ഇ-സ്റ്റാമ്പ്' മാത്രം; ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ സംവിധാനം

എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം; ഡിജിപി യോഗേഷ് ഗുപ്തയ്ക്ക് മേൽനോട്ട ചുമതല, ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കണം

ശിവ രാജ്കുമാറിനെ തൊഴുത് കാല്‍ തൊട്ട് വന്ദിച്ച് ആരാധ്യ; വീഡിയോ വൈറല്‍, ഐശ്വര്യയ്ക്ക് കൈയ്യടി