ചാമ്പ്യന്‍സ് ട്രോഫി: ന്യൂസിലന്‍ഡില്‍ നിന്നും ആളെയിറക്കി ബിസിസിഐ, ബുംറയുടെ ഭാവി നാളെ അറിയാം

ജസ്പ്രീത് ബുംറയെക്കുറിച്ചുള്ള ഒരു പ്രധാന അപ്ഡേറ്റിനായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. പരിക്കിന്റെ പിടിയിലുള്ള ബുംറയുടെ സ്‌കാനുകളും വിലയിരുത്തലും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) പൂര്‍ത്തിയായി. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അടുത്ത 24 മണിക്കൂറിനുള്ളില്‍ ബുംറയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരും. അതിനുശേഷം, വരാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ ലഭ്യതയെക്കുറിച്ച് ബിസിസിെ തീരുമാനം കൈക്കൊള്ളും.

ബുംറയുടെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് തനിക്ക് പോലും ഉറപ്പില്ലെന്ന് ഓപ്പണിംഗ് ഏകദിനത്തിന്റെ തലേന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വെളിപ്പെടുത്തി. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ നടുവേദനയെക്കുറിച്ച് പരാതിപ്പെട്ട ബുംറയുടെ മെഡിക്കല്‍ പരിശോധനകള്‍ക്കായി അദ്ദേഹം കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നുന്നു. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ബിസിസിഐ മെഡിക്കല്‍ ടീം സ്റ്റാഫിനൊപ്പം ന്യൂസിലന്‍ഡില്‍ നിന്നുള്ള ഡോ റോവന്‍ ഷൗട്ടന്‍ ബുംറയുടെ സ്‌കാനുകള്‍ വിലയിരുത്തും.

ജസ്പ്രീത് ബുംറയുടെ പരിക്ക് സംബന്ധിച്ച ദുരൂഹതകള്‍ കൂടുതല്‍ ശക്തമാവുകയാണ്. തുടക്കത്തില്‍, അദ്ദേഹത്തിന്റെ അവസ്ഥയുടെ തീവ്രതയെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിലര്‍ ബെഡ് റെസ്റ്റ് ഉപദേശിച്ചതായി അവകാശപ്പെട്ടു, മറ്റുള്ളവര്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് അഭിപ്രായപ്പെട്ടു.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിലേക്ക് ബുംറയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തിയെ ഉള്‍പ്പെടുത്തി എന്ന ഒരൊറ്റ അപ്ഡേറ്റ് മാത്രമേ ബിസിസിഐ നല്‍കുന്നുള്ളൂ എന്നതിനാല്‍ സത്യം അവ്യക്തമാണ്. ആദ്യ ഏകദിനത്തില്‍, പരമ്പരയില്‍ ബുമ്രയുടെ കവറായി തിരഞ്ഞെടുക്കപ്പെട്ട ഹര്‍ഷിത് റാണ, മൂന്ന് വിക്കറ്റ് വീഴ്ത്തി ഒരു സ്വപ്ന അരങ്ങേറ്റം നടത്തിയപ്പോള്‍ മത്സരത്തില്‍ ഇന്ത്യ സുഖകരമായി വിജയിച്ചു കയറി.

Latest Stories

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ

കെ സുധാകരൻ ഇനിയും കാത്തിരിക്കണം; കോൺഗ്രസ് രണ്ടാം ഘട്ടപട്ടികയിൽ കണ്ണൂർ ഉണ്ടാവില്ല

സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ എയർഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ പൗരൻ അറസ്റ്റിൽ

ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചെന്ന് ഇസ്രായേൽ; സ്ഥിരീകരിക്കാതെ ഇറാൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വരും, ഓരോ സ്ഥലത്തും കഴിവുള്ള സ്ഥാനാര്‍ത്ഥികള്‍ ഒന്നിൽ കൂടുതൽ; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ തര്‍ക്കമില്ല : രമേശ് ചെന്നിത്തല

രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലും കണ്ണൂര്‍ ഉണ്ടാകില്ല; കെ. സുധാകരനോട് കാത്തിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം

ബിജെപിയിലേക്ക് വന്നത് മോദിജി കാരണം, ആരുടെ കൂടെയാണ് നിൽക്കേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്: റോബിൻ രാധാകൃഷ്‍ണൻ

ഇസ്രായേലിനു വേണ്ടി ചാരവൃത്തി നടത്തി; മൊസാദ് ചാരനെ വധിച്ച് ഇറാൻ