ചരിത്രത്തിന് തൊട്ടരികെ ബുംറ, തകർക്കാനൊരുങ്ങുന്നത് തകർപ്പൻ റെക്കോഡ്; മറികടക്കാൻ ഒരുങ്ങുന്നത് ഇതിഹാസത്തെ

നാളെ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് ഇറങ്ങുന്ന ജസ്പ്രീത് ബുംറക്ക് ഒരു തകർപ്പൻ റെക്കോഡ് സ്വന്തമാക്കാൻ അവസരം. ഒരു ടെസ്റ്റ് പരമ്പരയിൽ രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തുന്ന താരം ആകാനുള്ള അവസരമാണ് ബുംറക്ക് മുന്നിൽ ഉള്ളത്. 1972-73 ലെ ഇംഗ്ലണ്ടിൻ്റെ ഇന്ത്യൻ പര്യടനത്തിൽ ലെഗ് സ്പിന്നർ ബിഎസ് ചന്ദ്രശേഖർ അഞ്ച് ടെസ്റ്റിൽ നിന്ന് 35 വിക്കറ്റുകളാണ്‌ സ്വന്തമാക്കിയത്.

ഇതുവരെ നാല് ടെസ്റ്റുകളിൽ നിന്ന് 30 വിക്കറ്റ് നേടിയ ബുംറ ഈ റെക്കോർഡ് തകർക്കാൻ ആറ് വിക്കറ്റുകൾ അകലെയാണ്. വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ബിഷൻ സിംഗ് ബേദിയുടെ റെക്കോർഡ് മറികടക്കാൻ വലംകൈയ്യൻ സീമറിന് രണ്ട് വിക്കറ്റ് വേണം. കൂടാതെ ബുംറ മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസ് ബോളർ എന്ന കപിൽ ദേവിൻ്റെ റെക്കോർഡ് മറികടക്കും. 1979-80ൽ പാകിസ്ഥാനെതിരെ ആറ് ടെസ്റ്റുകളിൽ നിന്ന് 32 വിക്കറ്റുകളാണ്‌ കപിൽ സ്വന്തമാക്കിയത്.

മെൽബണിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിലെ വിജയത്തിന് ശേഷം ഓസ്ട്രേലിയ നിലവിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 2-1ന് മുന്നിലാണ്. ഓസ്ട്രേലിയൻ ടീമിന്റെ ആധിപത്യത്തിന് കീഴിൽ സന്ദർശകരായ ഇന്ത്യൻ ടീമിന് ആഹ്ലാദിക്കാൻ വളരെ കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇന്ത്യൻ ടീമിൽ പ്രതിഭയോട് കൂറുപുലർത്തുന്ന പ്രകടനം കാഴ്ചവെച്ചിട്ടുള്ള ഏക താരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയാണ്. കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റ് നേടിയ അദ്ദേഹം നിലവിൽ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ