ഏറ്റവും മികച്ച ബോളര്‍ ബുംറയല്ല, പ്രതിഭയുടെ അടിസ്ഥാനത്തില്‍ മുന്നില്‍ ആ പാക് താരം!

ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയേക്കാള്‍ മികച്ച ഫാസ്റ്റ് ബോളര്‍ പാകിസ്താന്റെ യുവ പേസ് സെന്‍സേഷന്‍ നസീം ഷായാണെന്നു യുവ പാക് ബോളര്‍ ഇഹ്സാനുള്ള. പ്രതിഭയുടെ അടിസ്ഥാനത്തില്‍ രണ്ടു പേരെയും വിലയിരുത്തിയാല്‍ ബുറയേക്കാള്‍ മുകളിലായിരിക്കും നസീമിന്റെ സ്ഥാനമെന്നും യുവതാരം പറഞ്ഞു.

കളിക്കളത്തിലെ ഇപ്പോഴത്തെ പ്രകടനത്തിന്റെ പേരില്‍ ബുംറയാണ് ഏറ്റവും കേമനെന്നു ഞാന്‍ പറയില്ല. 2022ലെ ഐസിസി ടി20 ലോകകപ്പില്‍ നസീം ഷായും ഗംഭീര പ്രകടനമാണ് പാകിസ്ഥാന്‍ ടീമിനായി കാഴ്ചവച്ചത്. ഒരു വര്‍ഷം മറ്റൊരാള്‍ നന്നായി അത്രനന്നായി പെര്‍ഫോം ചെയ്തില്ലെന്നത് അത്ര വിഷയമല്ല. നസീം തന്നെയാണ് ഇപ്പോഴും ബുംറയേക്കാള്‍ കേമനെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു- ഇഹ്സാനുള്ള പറഞ്ഞു.

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ബുംറയുടെ പ്രകടനം നിര്‍മായകമായിരുന്നു. ടൂര്‍ണമെന്റില്‍ 15 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ മികച്ച പ്രകടനത്തിന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റും താരത്തെ തേടിയെത്തിയിരുന്നു.

പാകിസ്ഥാന്‍ പേസ് നിരയിലെ ഭാവി സൂപ്പര്‍ താരമായി വിലയിരുത്തപ്പെട്ട താരമാണ് നസീം ഷാ. എന്നാല്‍ പരിക്ക് താരത്തിന്‍രെ കരിയറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പരിക്ക് മാറി തിരിച്ചെത്തിയ താരത്തിന് ബോളിംഗില്‍ പഴയതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്നില്ല.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം