ഞാന്‍ എന്റെ ടീമിലേക്ക് തിരഞ്ഞെടുക്കുന്ന ആദ്യ താരം അവനായിരിക്കും; മൂന്നാം ഏകദിനത്തില്‍ ആ താരത്തെ കളിപ്പിക്കണമെന്ന് ഇന്ത്യയോട് ബ്രെറ്റ് ലീ

വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരെ 10 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ, മൂന്നാം ഏകദിനത്തിന് ഇറങ്ങുന്ന ഇന്ത്യ ഉമ്രാന്‍ മാലിക്കിനെ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് ഇതിഹാസ പേസര്‍ ബ്രെറ്റ് ലീ. പരമ്പര വിജയികളെ നിര്‍ണയിക്കുന്ന മത്സരത്തില്‍ ഉമ്രാനെ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ ലീ കൂടുതല്‍ അനുഭവപരിചയം നേടുന്നതിന് മാനേജ്മെന്റ് പേസറിനെ ‘ഡീപ് എന്‍ഡില്‍’ പരീക്ഷിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

എന്റെ ടീമിലെ ആദ്യത്തെ തിരഞ്ഞെടുക്കല്‍ അവനായിരിക്കും. കാരണം തികച്ചും പച്ചയായ വേഗത പ്രയോജനപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. നിങ്ങള്‍ അവനെ പരിപാലിക്കേണ്ടതുണ്ട്. ‘ഡീപ് എന്‍ഡില്‍’ അവനെ പരീക്ഷിക്കേണ്ടതുണ്ട്. ഫ്രീയായി കളിക്കാനും ലോകമെമ്പാടുമുള്ള ബാറ്റര്‍മാരെ ഭയപ്പെടുത്താനും അവനെ അനുവദിക്കുക- ലീ പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കും ഉമ്രാനെ താന്‍ അനുകൂലിക്കുന്നുവെന്നും മാനേജ്മെന്റ് അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ലീ കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് അവനെ ഇഷ്ടമാണ്. അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തു. എന്തിന് അവനെ മാറ്റിനിര്‍ത്തണം?’

അവന്‍ കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ ടി20 ലോകകപ്പ് കളിക്കേണ്ടതായിരുന്നുവെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ അവനെ കൊണ്ടുപോയില്ല, പക്ഷേ അവന്‍ അവിടെ ഉണ്ടായിരിക്കണമായിരുന്നു’ ലീ കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി