ധോണി ഐ.പി.എല്ലും നിര്‍ത്തുന്നു, ഇനി സൂപ്പര്‍ കിംഗ്‌സിന്‍റെ പരിശീലകന്‍!

ഐ.പി.എല്‍ 15ാം സീസണ് മുന്നോടിയുള്ള മെഗാ ലേലത്തിന്റെ ഭാഗമായി നായകന്‍ എം.എസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗസ് പരിശീലകനായി നിയമിക്കുമെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. 2022 ഐ.പി.എല്ലില്‍ ധോണിയെ ചെന്നൈ വിട്ടുകളയില്ലെന്നും പരിശീലകനായി ടീമിലേക്ക് തിരികെ എത്തിക്കുമെന്നും ബ്രാഡ് ഹോഗ് ട്വിറ്ററില്‍ കുറിച്ചു.

“ധോണി ചെന്നൈ വിടുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം ടീമിന്റെ മഹാരാജയാണ്. ടീമിന്റെ പരിശീലകനായി ധോണിയെ അവര്‍ തിരിച്ചെത്തിക്കും” ബ്രാഡ് ഹോഗ് ട്വിറ്ററില്‍ കുറിച്ചു. ഹോഗിന്റെ പ്രവചിക്കലിനെ ചുറ്റിപ്പറ്റി വിഭിന്ന അഭിപ്രായമാണ് ഉയരുന്നത്. ടീം നിലനിര്‍ത്തുന്ന നാല് പേരില്‍ ഒരാള്‍ ധോണിയായിരിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്.

ധോണിയെ ടീമിലെടുത്താല്‍ തന്നെ മൂന്നു വര്‍ഷം ടീമിനായി കളിക്കാന്‍ സാധിക്കുമോ എന്നതാണ് ഒരു പ്രധാന കാര്യം. അതിനാല്‍ തന്നെ ധോണി ഈ സീസണോടെ ഐ.പി.എല്ലില്‍ നിന്നും വിരമിക്കാനാണ് സാദ്ധ്യത. അങ്ങനെ എങ്കില്‍ ഹോഗ് പറഞ്ഞതില്‍ അര്‍ത്ഥമുണ്ട്. ധോണിയെ പോലൊരു ബ്രില്യന്റ് താരത്തെ വിട്ടുകളയാതെ പരിശീലകനായി ടീം നിലനിര്‍ത്തിയേക്കും.

ഈ വര്‍ഷം ഡിസംബറില്‍ മെഗാ താരലേലം നടക്കുമെന്നാണ് അറിയുന്നത്. മെഗാ ലേലത്തിന് മുമ്പ് നാല് താരങ്ങളെ ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം വിദേശ താരങ്ങളെയും ഇന്ത്യന്‍ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം.

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ