ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ആര് നേടും?; വമ്പന്‍ പ്രവചനം നടത്തി ഓസീസ് താരം

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കു വെള്ളിയാഴ്ച തുടക്കം കുറിക്കാനിരിക്കവെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തി ഓസീസ് മുന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്ട്രേലിയ സ്വന്തമാക്കുമെന്നാണ് ഹോഗിന്റെ പ്രവചനം.

ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിങ്ങള്‍ ഓസ്ട്രേലിയക്കൊപ്പം നില്‍ക്കണമെന്നു തോന്നുന്നു. 3-2നു അവര്‍ ഇത്തവണ ജയിക്കും. കാരണം പെര്‍ത്ത്, ബ്രിസ്ബണ്‍, അഡ്ലെയ്ഡ് (പിങ്ക് ബോള്‍ ടെസ്റ്റ്) എന്നീവിടങ്ങളിലെല്ലാം ഞങ്ങള്‍ കളിക്കുന്നുണ്ട്.

ഇപ്പോള്‍ ഓസ്ട്രേലിയക്കുള്ള പേസ് നിരയും അവരുടെ അനുഭവസമ്പത്തും നാട്ടിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവും ടീമിനു മുതല്‍ക്കൂട്ടായി മാറും. കൂടുതല്‍ അനുഭവസമ്പത്തുള്ള പേസ് നിരയുള്ളതിനാല്‍ തന്നെ അതു ഓസീസിനു മേല്‍ക്കൈ നല്‍കും.

പെര്‍ത്ത് ടെസ്റ്റില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യക്കു വേണ്ടി കളിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ആദ്യ ഇന്നിംഗ്സിലെ വളരെ മികച്ച താരമാണ് ജഡേജ. പുല്ല് നിറഞ്ഞ ഇവിടുത്തെ വിക്കറ്റില്‍ ബോള്‍ സ്‌കിഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ വിക്കറ്റ് കൂടുതല്‍ പഴക്കം ചെല്ലവെ അശ്വിനു സഹായം ലഭിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ രണ്ടു പേരെയും ഈ ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കേണ്ടതുണ്ട്. ടെസ്റ്റ് മല്‍സരത്തിലെ വ്യത്യസ്ത ദിവസങ്ങളില്‍ ടീമിന മുതല്‍ക്കൂട്ടായി മാറുന്ന രണ്ടു അപൂര്‍വ്വ സ്പിന്നര്‍മാരാണ് അശ്വിനും ജഡേജയും- ഹോഗ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ