ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'ബുംറയോ സിറാജോ അല്ല! കളിയുടെ ഫലം നിര്‍ണ്ണയിക്കുക ആ രണ്ട് ഇന്ത്യന്‍ ബോളര്‍മാര്‍'; തുറന്നുപറഞ്ഞ് മാക്‌സ്‌വെല്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ കളിയുടെ ഫലം നിര്‍ണ്ണയിക്കുക ഇന്ത്യന്‍ ബോളര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയുമായിരിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ സ്പിന്‍ കളിക്കുന്നതില്‍ അത്ര പ്രാവീണ്യമുള്ളവരല്ലെന്ന് ചൂണ്ടിക്കാട്ടിയ താരം അത് ഇന്ത്യയുടെ സ്പിന്‍ ജോഡിക്ക് ഒരു മുന്‍തൂക്കം നല്‍കിയേക്കാമെന്ന് അഭിപ്രായപ്പെട്ടു.

ദീര്‍ഘകാലമായി അശ്വിനെയും ജഡേജയെയും പോലുള്ളവര്‍ക്കെതിരെ കളിച്ചിട്ടുണ്ട്. അവര്‍ രണ്ടുപേരും എല്ലായ്‌പ്പോഴും ഞങ്ങള്‍ സ്ഥിരമായി നേരിട്ടവരാണ്. അവരുമായി ഞങ്ങള്‍ നടത്തിയ പോരാട്ടങ്ങളില്‍ പലപ്പോഴും അവര്‍ കളിയുടെ ഫലം നിര്‍ണ്ണയിക്കുന്നു- മാക്‌സ്‌വെല്‍ പറഞ്ഞു.

2018-19, 2020-21 പര്യടനങ്ങളില്‍ ഇതിഹാസ വിജയങ്ങള്‍ കൊയ്തതിന് ശേഷം തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയമാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ ലക്ഷ്യമിടുന്നത്. ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയ ഏക ഏഷ്യന്‍ രാജ്യം ഇന്ത്യയാണ്. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.

അശ്വിന്‍-ജഡേജ സഖ്യം 330 ഇന്നിംഗ്സുകളില്‍ നിന്ന് 50 അഞ്ച് വിക്കറ്റ് നേട്ടം സഹിതം 821 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. നവംബര്‍ 22 മുതല്‍ പെര്‍ത്തിലാണ് ഓസ്ട്രേലിയക്കെതിരെയായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ