ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഡേ-നൈറ്റ് ടെസ്റ്റിനുള്ള ടീമില്‍ വലിയ മാറ്റം വരുത്തി ഓസ്ട്രേലിയ

ഡിസംബര്‍ 6 മുതല്‍ അഡ്ലെയ്ഡ് ഓവലില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ അണ്‍ക്യാപ്ഡ് ഓള്‍റൗണ്ടര്‍ ബ്യൂ വെബ്സ്റ്ററെ ഓസ്ട്രേലിയ ഉള്‍പ്പെടുത്തി. പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയുടെ 295 റണ്‍സിന്റെ തോല്‍വിയും മിച്ചല്‍ മാര്‍ഷിന്റെ പരിക്ക് ആശങ്കകളുമാണ് ഓസീസിന്റെ ഈ നീക്കത്തിന് പിന്നില്‍.

ഓസ്ട്രേലിയയുടെ ആദ്യ ഓള്‍റൗണ്ടര്‍ ഓപ്ഷന്‍ മാര്‍ഷ് ആയിരുന്നില്ലെങ്കിലും കാമറൂണ്‍ ഗ്രീനിന്റെ പരുക്ക് താരത്തിന് ഇലവനില്‍ ഇടം നേടി കൊടുത്തു. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ അദ്ദേഹം 17 ഓവര്‍ ബൗള്‍ ചെയ്തു. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് താരം ഇത്രയും അധികം പന്തെറിഞ്ഞത്. അത് അദ്ദേഹത്തിന്റെ ശരീരത്തെ ബാധിച്ചു. മാര്‍ഷിന് രണ്ടാം ടെസ്റ്റ് ഒരു പ്യുവര്‍-ബാറ്ററായി കളിക്കാമെങ്കിലും അത് മൂന്ന് വേഗക്കാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കും.

രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനും ഇടയില്‍ നാല് ദിവസത്തെ ഇടവേള മാത്രമേയുള്ളൂ. ഓസ്ട്രേലിയ തങ്ങളുടെ പേസര്‍മാരെ പരമ്പരയില്‍ പാതിവഴിയില്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഇത് വെബ്സ്റ്ററിന്റെ അരങ്ങേറ്റത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കഴിഞ്ഞ രണ്ട് സീസണുകളായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെബ്സ്റ്റര്‍ വളരെ ശ്രദ്ധേയനാണ്. കഴിഞ്ഞ സീസണില്‍, ഷെഫീല്‍ഡ് ഷീല്‍ഡ് ചരിത്രത്തില്‍ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സിന് ശേഷം 900-ലധികം റണ്‍സും 30 വിക്കറ്റും നേടുന്ന രണ്ടാമത്തെ കളിക്കാരനായി താരം മാറി. ഈ സീസണിലും അദ്ദേഹം 448 റണ്‍സും 16 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യ എയെ നേരിട്ട ഓസ്ട്രേലിയ എ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 61*, 48* എന്നീ നിര്‍ണായക പ്രകടനങ്ങളും കളിച്ചു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്