അടിച്ചു തകര്‍ത്ത് കേരളം, ഓപ്പണര്‍മാര്‍ക്ക് സെഞ്ച്വറി, നിരാശപ്പെടുത്തിയത് സഞ്ജു മാത്രം, കൂറ്റന്‍ സ്‌കോര്‍

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിന്റെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. കേരളത്തിനായി ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മല്‍, കൃഷ്ണ പ്രസാദ് എന്നിവര്‍ സെഞ്ച്വറി നേടി. ഇരുവരുടെയും പ്രകടന കരുത്തില്‍ കേരളം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 383 റണ്‍സ് എടുത്തു.

144 റണ്‍സെടുത്ത കൃഷ്ണ പ്രസാദാണ് ടീമിന്റെ ടോപ് സ്‌കോര്‍. 137 ബോളില്‍ 13 ഫോറിന്റെയും 4 സിക്‌സിന്റെയും അകമ്പടിയിലാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. രോഹന്‍ കുന്നുമ്മല്‍ 95 ബോളില്‍ ഒരു സിക്‌സിന്റെയും 18 ഫോറിന്റെയും അകടമ്പടിയില്‍ 120 റണ്‍സെടുത്തു.

വിഷ്ണു വിനോട് 23 ബോളില്‍ നാല് സിക്‌സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയില്‍ 43 റണ്‍സെടുത്തു. അബ്ദുള്‍ ബസിത് 18 ബോളില്‍ 35 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 25 ബോളില്‍ 29 റണ്‍സെടുത്ത നായകന്‍ സഞ്ജു സാംസണാണ് കേരള നിരയില്‍ നിരാശപ്പെടുത്തിയത്.

കേരള ടീം: കൃഷ്ണ പ്രസാദ്, രോഹന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ശ്രേയാസ് ഗോപാല്‍, അബ്ദുല്‍ ബാസിത്, അഖില്‍ സ്‌കറിയ, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അഖിന്‍ സത്താര്‍.

മഹാരാഷ്ട്ര ടീം: ഓം ഭോസ്ലെ, കുശാല്‍ താംബെ, അന്‍കിത് ബാവ്നി, ആസിം കാസി, നിഖില്‍ നായക് (വിക്കറ്റ് കീപ്പര്‍), സിദ്ധാര്‍ഥ് മഹാത്രേ, കേദാര്‍ ജാദവ് (ക്യാപ്റ്റന്‍), പ്രദീപ് ദാദ്ധേ, സോഹന്‍ ജമാല്‍, മനോജ് ഇന്‍ഗലെ, രാമകൃഷ്ണന്‍ ഘോഷ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ