ദക്ഷിണാഫ്രിക്കന്‍ പിച്ചുകളാകും ഇന്ത്യയ്ക്ക് വെല്ലുവിളി: ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യന്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഫ്‌ളൈറ്റ് കയറിയിരിക്കുന്നത്.
ഈ വര്‍ഷത്തെ അവസാന റാംങ്കിംഗ് പുറത്തുവന്നപ്പോള്‍ 124 റേറ്റിംഗുമായി ഇന്ത്യ ഒന്നാമതാണ്. എല്ലാ മേഖലയിലും കരുത്തരാണ് ഇന്ത്യ. തോല്‍വിയറിയാതെ 9 പരമ്പര വിജയത്തിന് ശേഷമാണ് ടീം ദക്ഷിണാഫ്രിക്കയ്ക്ക വണ്ടി കയറിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സുള്ള പിച്ചിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതനുസരിച്ചായിരിക്കും കളിയിലെ പ്രകടനത്തില്‍ നിര്‍ണായകമാവുക എന്നാണ് ഇന്ത്യന്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. ” ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സിനെ തുണയ്ക്കുന്ന പിച്ചില്‍ എങ്ങനെ ബോള്‍ ചെയ്യാം എന്നതിനേക്കുറിച്ചാണ്് ഞങ്ങള്‍ ആലോചിക്കുന്നത്. കൂകാബുര ബോള്‍ ഏറ്റവും കുഴപ്പമേറിയ ബോളുകളിലൊന്നാണ്. ബോള്‍ ചെയ്യാന്‍ ഏറെ പ്രയാസകരമാണ് എന്നതുപോലെതന്നെ ആ പന്തുകള്‍ക്ക് 25-30 ഓവറുകള്‍ കഴിഞ്ഞാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല ആ ബോളുകൊണ്ട്. ഭുവി പറഞ്ഞു.

എന്നിരിന്നാലും ഇന്ത്യയുടെ ബോളിംഗ് നിര കടുത്ത ആത്മവിശ്വാസത്തിലാണ് , പ്രത്യേകിച്ച് പേസ് നിര. ഞങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ട്. അതുകൊണ്ട് അതനുസരിച്ച് ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. ഭുവനേശ്വര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ സ്റ്റ്രാറ്റജികളൊന്നുമെടുത്തിട്ടില്ല. ടെസ്റ്റ് തുടങ്ങിന്നതിന്ു രണ്ട് ദിവസം മുമ്പ് കളിയെ എങ്ങനെ സമീപിക്കണമെന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമെന്നും നിലവില്‍ അങ്ങനത്തെ ചിന്തകളൊന്നുമില്ലായെന്നും ഭുവി പറഞ്ഞു.

മൂന്ന് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് പര്യടനത്തിലുള്ളത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍