BGT 2025: സിഡ്‌നിയിൽ ആർക്കും ജയിക്കാം; ഇന്ത്യ കളി കൈവിട്ടത് ആ നിമിഷം മുതൽ; നാളത്തെ പ്രതീക്ഷ അവരിൽ

സിഡ്‌നിയിൽ നടക്കുന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരുടെ സംഹാരതാണ്ഡവത്തിനാണ് ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 141 /6 എന്ന നിലയിലാണ്. ലീഡ് സ്കോർ 145. ഓസ്‌ട്രേലിയൻ താരം സ്കോട് ബൊള്ളണ്ട് ആണ് ഇന്ത്യയുടെ പ്രധാന നാല് വിക്കറ്റുകളും സ്വന്തമാക്കിയത്.

രണ്ടാം ദിനം തുടക്കത്തിൽ ബാറ്റ് ചെയ്യ്ത ഓസ്‌ട്രേലിയയെ ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഗംഭീര ബോളിംഗ് പ്രകടനത്തിലൂടെ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്‌ഡി എന്നിവരുടെ മികവിൽ 181 പുറത്താകാൻ ഇന്ത്യക്ക് സാധിച്ചു. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് മൂന്നു വിക്കറ്റുകൾ വീതവും, ജസ്പ്രീത് ബുംറ, നിതീഷ് കുമാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

അവസാന ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നല്കാൻ ഓപണർ യശസ്‌വി ജയ്‌സ്വാളിനു സാധിച്ചു. പക്ഷെ 35 പന്തിൽ 22 റൺസ് നേടി ബോളണ്ടിന്റെ ഇരയായി പുറത്തായി. കെ എൽ രാഹുൽ 20 പന്തിൽ 13 റൺസ് നേടി അദ്ദേഹവും മടങ്ങി. നാളുകൾ ഏറെയായി മോശമായ പ്രകടനം കാഴ്ച വെക്കുന്ന വിരാട് കോഹ്ലി വീണ്ടും നിരാശ സമ്മാനിച്ചു. 12 പന്തിൽ വെറും 6 റൺസ് ആയിരുന്നു താരത്തിന്റെ സംഭാവന.

തുടർന്ന് വന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത് അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ 33 പന്തുകളിൽ 61 റൺസ് നേടി. നാലാം ടെസ്റ്റിൽ സെഞ്ചുറി നേടിയ നിതീഷ് കുമാറിന് ഇന്നത്തെ മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. 21 പന്തിൽ 4 റൺസ് മാത്രമായിരുന്നു അദ്ദേഹം നേടിയത്. നിലവിൽ ക്രീസിൽ നിൽക്കുന്നത് 8 റൺസുമായി രവീന്ദ്ര ജഡേജയും, 6 റൺസുമായി വാഷിംഗ്‌ടൺ സുന്ദറുമാണ്. മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. അവസാന ടെസ്റ്റ് മത്സരവും ഓസ്‌ട്രേലിയ വിജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് കങ്കാരു പട കടക്കും.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി