BGT 2024-25: തനിസ്വഭാവം കാട്ടി ഓസ്‌ട്രേലിയ, അപമാനം തുറന്നുപറഞ്ഞ് ഗവാസ്‌കര്‍

ഓസ്‌ട്രേലിയന്‍ ടീമിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സമ്മാനിക്കാന്‍ തന്നെയും ക്ഷണിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. അലന്‍ ബോര്‍ഡറിന്റെയും സുനില്‍ ഗവാസ്‌കറുടെയും പേരിലുള്ള പരമ്പരയാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. ഇന്ത്യയ്ക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറ് വിക്കറ്റിന്റെ ജയത്തോടെ ഓസ്ട്രേലിയ 10 വര്‍ഷത്തിന് ശേഷം ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി തിരിച്ചുപിടിച്ചു. എന്നാല്‍ അതേ സമയം വേദിയില്‍ ഉണ്ടായിരുന്നിട്ടും ഗവാസ്‌കറിനെ വിശദീകരിക്കാനാകാത്തവിധം അവഗണിക്കപ്പെട്ടു.

മത്സരത്തില്‍ ഇന്ത്യയോ ഓസ്ട്രേലിയയോ ആര് വിജയിക്കുമെന്നതല്ല എന്നെ സംബന്ധിച്ചിടത്തോളം പ്രധാനം. ആരാണോ നന്നായി കളിക്കുന്നത് അവര്‍ ജയം സ്വന്തമാക്കുന്നതാണ് പ്രധാനം. എന്റെ ഉറ്റസുഹൃത്തായ അലന്‍ ബോര്‍ഡറിനൊപ്പം ട്രോഫി നല്‍കുന്നതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. പക്ഷേ അവര്‍ എന്നെ അതിന് ക്ഷണിച്ചില്ല, അവഗണിച്ചു- ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ ടീം ട്രോഫി നേടിയിരുന്നെങ്കില്‍ അത് ടീമിന് സമ്മാനിക്കാന്‍ ഗവാസ്‌കറെ ക്ഷണിക്കുമായിരുന്നു. ഇന്ത്യ സിഡ്നി ടെസ്റ്റില്‍ വിജയിച്ച് ട്രോഫി നിലനിര്‍ത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്ക് താന്‍ അവാര്‍ഡ് നല്‍കുമെന്ന് ഗവാസ്‌കറിന് അറിയാമായിരുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) സ്ഥിരീകരിച്ചു.

”അലന്‍ ബോര്‍ഡറോടിനോടൊപ്പം സുനില്‍ ഗവാസ്‌കറിനോടും സ്റ്റേജില്‍ പോകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അത് അഭികാമ്യമായിരുന്നുവെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു,” സിഎ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്