BGT 2024-25: രോഹിത്തിനേക്കാളും കോഹ്ലിയേക്കാളും നിരാശപ്പെടുത്തുന്ന ഇന്ത്യന്‍ താരം

രോഹിത് ശര്‍മ്മയെക്കാള്‍, വിരാട് കോഹ്ലിയെക്കാള്‍ നിരാശപ്പെടുത്തുന്നത് റിഷഭ് പന്താണ്. കാരണം ഓരോ തവണയും ബിഗ് ഇന്നിങ്‌സ് കളിക്കും എന്ന പ്രതീതി ജനിപ്പിച്ച ശേഷമാണ് അയാള്‍ വിക്കറ്റ് വലിച്ചെറിയുന്നത്.

ക്രീസില്‍ എത്തുമ്പോള്‍ മുതല്‍ക്കേ നന്നായി ടൈം ചെയ്യുന്ന, ഷോട്ടുകള്‍ കൃത്യമായി എക്‌സിക്യൂട്ട് ചെയ്യുന്ന, ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ ലൈനും ലെങ്തും വലിയ സ്ട്രഗിള്‍ ഇല്ലാതെ പിക്ക് അപ്പ് ചെയ്യുന്ന പന്തിനെയാണ് ഒരേ തവണയും കാണുന്നത്. രോഹിത്തിനോ, കോഹ്ലിക്കോ ഇല്ലാത്ത ഇത്രയും അനുകൂലഘടകങ്ങള്‍ ഉണ്ടായിട്ടും, ആത്മഹത്യാപരമായ ഷോട്ട് സെലെക്ഷന്‍ കൊണ്ട് തന്റെ വിക്കറ്റ് ഇഷ്ടദാനം നല്‍കി മടങ്ങുന്ന പന്ത്, അതുകൊണ്ട് തന്നെ വലിയ നിരാശ സമ്മാനിക്കുന്നു.

ആദ്യ ഇന്നിംഗ്സില്‍ കണ്ടതും വ്യത്യസ്തമായിരുന്നില്ല. പുള്‍ ഷോട്ടുകള്‍ അടക്കം കളിച്ച് മികച്ച രീതിയില്‍ സെറ്റ് ആയി നില്‍കുമ്പോള്‍, ബോളണ്ടിനെ സ്‌കൂപ് ചെയ്യാന്‍ നോക്കി ബീറ്റണ്‍ ആവുന്നു. അത്തരം ഷോട്ടിനായി ഡീപ് സ്‌ക്വയര്‍ ലെഗിലും, ഡീപ് ഫൈന്‍ ലെഗിലും, ഫൈനറായി തേര്‍ഡ് മാനിലും ഫീല്‍ഡ് കെണിയൊരുക്കിയിട്ടുണ്ട് എന്നത് വകവെയ്ക്കാതെ വീണ്ടും അതേ ഷോട്ടിന് ശ്രമിച്ച് തേര്‍ഡ് മാന് ക്യാച്ച് നല്‍കി മടങ്ങുന്നു.

റിഷഭ് പന്ത് തന്നെ മറന്നു പോകുന്ന കാര്യം, ഗാബ്ബ 2021 ല്‍ അടക്കം അയാള്‍ കളിച്ച മാച്ച് വിന്നിംഗ് ടെസ്റ്റ് ഇന്നിങ്‌സുകള്‍ക്കെല്ലാം അടിസ്ഥാനമായിരുന്നത് അയാളുടെ സ്‌ട്രോങ്ങ് ഡിഫെന്‍സും, ഏത് ബൗളര്‍ക്കെതിരെ എപ്പോള്‍ അക്സിലറേറ്റ് ചെയ്യണം എന്ന കൃത്യമായ ഗെയിം അവയര്‍നെസ്സും ആയിരുന്നു എന്ന വസ്തുതയാണ്. പന്ത് കളിക്കുന്ന ഒഡേഷ്യസ് ഷോട്ടുകളുടെ ഗ്ലാമറില്‍ ആ ഫാക്ട് ആരും ശ്രദ്ധിക്കാറില്ല എന്ന് മാത്രം.

സ്റ്റാര്‍ക്കിന്റെ സ്വിങ്ങും, കമ്മിന്‍സിന്റെ ഷോട്ട് ബോളുകളും, ഹെയ്‌സല്‍വുഡിന്റെ കൃത്യതയും നിറഞ്ഞ ന്യൂ ബോള്‍ സ്‌പെല്ലുകള്‍ നെഗോഷിയേറ്റ് ചെയ്യുന്ന രാഹുലിന്റെ ഇന്നിങ്‌സുകളെക്കാള്‍ മീഡിയ അറ്റെന്‍ഷനും ഫാന്‍ ഫോളോയിങ്ങും, അഡ്‌ലെയിഡില്‍ സ്‌കോട്ട് ബോളണ്ടിന്റെ പിങ്ക് ബോളിനെ റിവേഴ്സ് സ്‌കൂപ് ചെയ്യുന്ന റിഷഭ് പന്തിന്റെ ഒരൊറ്റ ഷോട്ടിന് ലഭിക്കുന്നുണ്ട് എന്നത് പുതിയ കാലത്തിന്റെ നീതിയാണ്.അത്തരം പ്രശംസകളില്‍ ക്യാരി ഫോര്‍വേഡ് ആയി ‘കെയര്‍ ലെസ്സ്’ ക്രിക്കറ്റ് കളിക്കുന്ന പന്തിനെയല്ല, മറിച്ച്, കൃത്യമായ ഗെയിം അവയര്‍നെസ്സോടെ ‘കെയര്‍ഫ്രീ’ ക്രിക്കറ്റ് കളിക്കുന്ന പന്തിനെയാണ് ടീം ഇന്ത്യക്ക് ആവിശ്യം. ഗവസ്‌കറിന്റെ ‘ഇഡിയറ്റിന്’, ‘ജീനിയസ്സ്’ ആകാന്‍ നിമിഷര്‍ദ്ധങ്ങള്‍ മതി.

ജെയ്‌സവാളോ, രാഹുലോ അല്ലാതെ മുന്‍നിരയില്‍ നിന്ന് ഒരു അത്ഭുതവും പ്രതീക്ഷിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ മുന്‍നിര കളിച്ചിട്ടല്ലല്ലോ, കഴിഞ്ഞ 3-4 വര്‍ഷമായി നമ്മള്‍ ടെസ്റ്റ് ജയിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ