'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വാര്‍ത്ത'; ആവേശം നിറച്ച് ഹര്‍ഷ ഭോഗ്ലെ

വിരാട് കോഹ്‌ലി തന്റെ വിമര്‍ശകര്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 2024-ല്‍ പഞ്ചാബ് കിംഗ്സിനെതിരെ 47 പന്തില്‍ 92 റണ്‍സ് നേടിയ ശേഷം സ്ട്രൈക്ക് റേറ്റ് സംശയിക്കുന്നവരെയെല്ലാം അദ്ദേഹം നിശബ്ദരാക്കി. 7 ഫോറും 6 സിക്സറും പറത്തി വെറ്ററന്‍ 196 സ്ട്രൈക്ക് റേറ്റിലെത്തി. ഇതോടെ താരം പതിനേഴാം സീസണില്‍ 600 റണ്‍സ് പിന്നിട്ടു.

താരത്തെ പലപ്പോഴും ടാര്‍ഗെറ്റുചെയ്ത ഹര്‍ഷ ഭോഗ്ലെ ഒടുവില്‍ സ്റ്റാര്‍ ബാറ്ററെ പ്രശംസിച്ചു. ”മറ്റൊരു 600 സീസണ്‍. ടി20 ലോകകപ്പിന് 2024-ന് മുമ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച വാര്‍ത്തയാണ് കോഹ്ലിയുടെ ഫോം,”അദ്ദേഹം എക്സില്‍ കുറിച്ചു.

ഒരു സെഞ്ച്വറിയും 5 അര്‍ദ്ധസെഞ്ച്വറിയും സഹിതം 634 റണ്‍സാണ് കോഹ്‌ലി ഈ സീസണില്‍ ഇതുവരെ നേടിയത്. 2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ ടീമില്‍ കോഹ്ലി ഇടംപിടിച്ചിരുന്നു.

എന്നിരുന്നാലും താരത്തിന്റെ വേഗത കുറഞ്ഞ ബാറ്റിംഗ് സമീപനം ബിസിസിഐ അധികൃതരെയും ടീം മാനേജ്മെന്റിനെയും ആശങ്കയിലാഴ്ത്തിരുന്നു. എന്നിരുന്നാലും, വിരാടിന് റണ്‍ സ്‌കോറിംഗില്‍ സെലക്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ