ക്രിക്കറ്റിലും പാകിസ്ഥാനെ ഒതുക്കാന്‍ ഇന്ത്യ, ഇന്ത്യ-പാക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇനി ഉണ്ടാവില്ല, ഐസിസിയോട് ആവശ്യപ്പെടാന്‍ ബിസിസിഐ

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുളള ക്രിക്കറ്റ് മത്സരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി ബിസിസിഐ. പാകിസ്ഥാനുമായി ഇനി ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുളളവര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പഹല്‍ഗാമില്‍ വിനോദസഞ്ചാരികളായ 26 പേരാണ് ആയുധധാരികളായ തീവ്രവാദികളുടെ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഇത് നിഷേധിച്ചു. തുടര്‍ന്നാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുളള ക്രിക്കറ്റ് മത്സരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐയോട് പലരും ആവശ്യപ്പെട്ടത്.

അതേസമയം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ- പാകിസ്ഥാന്‍ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും ഇനി ഉണ്ടാവരുതെന്ന് ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് ബിസിസിഐയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇരുവരും ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഏറ്റുമുട്ടുന്നത് ഒഴിവാക്കാന്‍ ഐസിസിയോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് ബിസിസിഐയെന്നും അറിയുന്നു. മുന്‍പ് ഇന്ത്യ-പാക് മത്സരങ്ങള്‍ ചാനലുകള്‍ക്ക് കോടിക്കണക്കിന് കാഴ്ചക്കാരെയും വലിയ വരുമാനവും നേടിക്കൊടുത്തിരുന്നു. സ്‌റ്റേഡിയങ്ങളിലും നിരവധി പേരാണ് മത്സരങ്ങള്‍ കാണാനായി എത്തിയിരുന്നത്.

എന്നാല്‍ പഹല്‍ഗാമിലെ ദാരുണ സംഭവത്തിന് പിന്നാലെ ഇനി ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കാനുളള സാധ്യത കുറവാണ്. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ നടന്ന സമയത്ത് അവിടേക്ക് പോവാന്‍ ഇന്ത്യ വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹ്രൈബിഡ് മോഡലിലാണ് ടൂര്‍ണമെന്റ് നടന്നത്. പാകിസ്ഥാനിലും ദുബായിലുമായി നടന്ന മത്സരത്തില്‍ ഇന്ത്യ കിരീടം നേടി.

Latest Stories

RCB UPDATES: എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല, മെയ് 8 മറക്കാൻ ആഗ്രഹിച്ച ദിവസം; വമ്പൻ വെളിപ്പെടുത്തലുമായി ആർസിബി ക്രിക്കറ്റ് ഡയറക്ടർ

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍

IPL 2025: എന്റെ പൊന്ന് മക്കളെ ഇപ്പോൾ നിർത്താം ഈ പരിപാടി, സ്റ്റാൻഡ് അനാവരണ ചടങ്ങിൽ പൊട്ടിചിരിപ്പിച്ച് രോഹിത് ശർമ്മ; വീഡിയോ കാണാം

'ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം'; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ​ഗൗതമി

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി, എനിക്ക് അംഗീകരിക്കാനായില്ല, പക്ഷെ ഇന്ന് എനിക്കറിയാം: ലിജോ മോള്‍

INDIAN CRICKET: ഗംഭീറിന്റെ കീഴിൽ ആയതുകൊണ്ട് അതൊക്കെ നടന്നു, എന്റെ കീഴിൽ ഞാൻ അതിന് അനുവദിക്കില്ലായിരുന്നു; രോഹിത്തിനെതിരെ രവി ശാസ്ത്രി

പാക്കിസ്ഥാനെ ആഗോളതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും തുടങ്ങി 30 നേതാക്കള്‍