IPL 2025: അന്ന് സുരക്ഷക്ക് ആയി ഉണ്ടാക്കിയ നിയമം, വീണ്ടും പൊളിച്ചെഴുതാൻ ബിസിസിഐ; പുതിയ തീരുമാനം ഉടൻ പ്രഖ്യാപിക്കും; ബോളർമാർക്ക് ആശ്വാസമായി തീരുമാനം

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസൺ ആരംഭിക്കാൻ ഒരുങ്ങുമ്പോൾ ആവേശകരമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് ആരാധകർ പ്രതീക്ഷിക്കുനത്ത്. ഇപ്പോഴിതാ ഐപിഎൽ മത്സരങ്ങളിൽ ക്രിക്കറ്റ് പന്തുകളിൽ തുപ്പൽ തേക്കുന്നത് നിരോധിച്ചുള്ള നടപടി പുനഃപരിശോധിക്കാൻ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ടീമുകളുടെ നായകന്മാർക്ക് ഇത് സംബന്ധിച്ചുള്ള തീരുമാനം എടുക്കുക എന്നാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.

സീസൺ തുടങ്ങുന്നതിന് മുന്നോടിയായി പത്ത് ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്മാർ ഇന്ന് മുംബയിൽ ഒത്തുചേരും. മുംബൈയിൽ ചേരുന്ന യോഗത്തിൽ പന്തിൽ തുപ്പൽ തേക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. പന്തിന്റെ തിളക്കം നിലനിർത്തി സ്വിങ് ലഭിക്കുന്നതിനായി തുപ്പലോ വിയർപ്പോ പന്തിന്റെ ഒരു ഭാഗത്ത് തേച്ചുപിടിപ്പിക്കുന്ന പതിവ് സാധാരണ ക്രിക്കറ്റിൽ ചെയ്യുന്നതാണ്. എന്നാൽ കോവിഡ് വന്നതോടെ ഈ രീതി ബിസിസിഐ മാറ്റി.

ഇത് ബിസിസിഐ പുനഃപരിശോധിക്കാത്ത സാഹചര്യത്തിൽ ഈ നാളുകളിൽ തങ്ങൾക്ക് റിവേഴ്‌സ് സ്വിങ് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കിട്ടുന്നില്ല എന്നും തങ്ങളുടെ പ്രകടനങ്ങളെ ബാധിക്കുന്നു എന്നുമാണ് ബോളർമാർ പറഞ്ഞിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ തീരുമാനം നായകന്മാരുടെ മീറ്റിംഗിലേക്ക് വിടുന്നത്.

അതേസമയം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ശനിയാഴ്ച്ച തുടങ്ങുന്ന ആർസിബി- കെകെആർ മത്സരത്തോടെ ആരംഭിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ