സന്ദീപ് ഇന്ത്യന്‍ ടീമില്‍, സഞ്ജുവും ബേസിലും പുറത്ത്

മുംബൈ: മലായാളി പേസ് ബൗളര്‍ സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍. ശ്രീലങ്ക എ-യ്ക്കെതിരായ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് വാര്യര്‍ ഇടം നേടിയത്. ഇതാദ്യമായാണ് സന്ദീപ് ഇന്ത്യന്‍ എ ടീമില്‍ ഇടം നേടുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കായി കിട്ടിയ അവസരം മുതലാക്കിയതും രഞ്ജിയിലെ കേരളത്തിലെ ടോപ് വിക്കറ്റ് വേട്ടക്കാരനായതും സന്ദീപിന് തുണയായി.

അതേസമയം ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് ടീമില്‍ സ്ഥാനം കണ്ടെത്താനായില്ല. ബേസില്‍ തമ്പിയേയും ഇന്ത്യ എ ടീമിലേക്ക് പരിഗണിച്ചില്ല.

അതെസമയം കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്ത ജലജ് സക്സേനയും ഇരുടീമിലും ഇല്ല. ഏകദിന ടീമിനെ പ്രിയങ്ക് പാഞ്ചല് നയിക്കും. ഇഷാന്‍ കിഷനാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്‍, ശ്രേയസ് ഗോപാല്‍, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടി.

രണ്ട് ടെസ്റ്റും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. മെയ് 25-നാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുക. ഏകദിന മത്സരങ്ങള്‍ ജൂണ്‍ ആറിന് തുടങ്ങും.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്