കോഹ്ലി - രോഹിത്ത് തമ്മിലടിയില്‍ ഇടപെട്ട് ബി.സി.സി.ഐ, നിര്‍ണായക നീക്കങ്ങള്‍

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഉപനായകന്‍ രോഹിത്ത് ശര്‍മ്മയും തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബി.സി.സി.ഐ ഇടപെടുന്നു. ബി.സി.സി.ഐ, സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയാണ് മഞ്ഞുരുക്കത്തിനായി ശ്രമം നടത്തുന്നത്. ഇതിനായി ജോഹ്‌റി അടുത്ത ആഴ്ച ഇരുവരേയും കാണാന്‍ അമേരിക്കയ്ക്ക് പോകും.

ഓഗസ്റ്റ് മൂന്നാം തിയതി ആരംഭിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ രണ്ട് ട്വന്റി20 മല്‍സരങ്ങള്‍ യു.എസിലാണ് നടക്കുന്നത്. ഇവിടെവെച്ച് ഇരുവരെയും കണ്ടു ചര്‍ച്ച നടത്താനാണ് ജോഹ്‌റിയുടെ തീരുമാനം. പരിശീലകന്‍ രവി ശാസ്ത്രിയുടെ മധ്യസ്ഥതയിലാകും ചര്‍ച്ചകള്‍ നടക്കുക.

“ഇന്നത്തെ കാലത്ത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം ഇവരെ പിന്തുണയ്ക്കുന്നവര്‍ കൂടി ഏറ്റെടുത്താല്‍ വഷളാകാന്‍ സാധ്യതയേറെയാണ്. കോഹ്ലിയും രോഹിതും പക്വതയുള്ള വ്യക്തികളാണ്. ഇരുവരോടും സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ” ബി.സി.സി.ഐ വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം, കോലിക്കും രോഹിത്തിനുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയാണെന്നുമാണ് ഇപ്പോഴും ബി.സി..സിഐയുടെ പരസ്യനിലപാട്.

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നു ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20 മല്‍സരങ്ങള്‍ക്കും വേദിയൊരുക്കുന്നത് യു.എസ്.എയാണ്. അതുകൊണ്ടു തന്നെ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തില്‍ യു.എസിലേക്കാണ് ആദ്യം പോകുക.

പരിശീലകന്‍ രവി ശാസ്ത്രിയും ഇന്ന് ടീമിനൊപ്പം യു.എസിലേക്കു പോകില്ല. അദ്ദേഹം പിന്നീട് ടീമിനൊപ്പം ചേരും.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!