വനിതാ പ്രീമിയര്‍ ലീഗ്; ലേല തിയതി പ്രഖ്യാപിച്ചു, 90 സ്ലോട്ടിലേക്ക് രംഗത്തുള്ളത് 409 താരങ്ങള്‍

വനിതാ പ്രീമിയര്‍ ലീഗിന്റെ (ഡബ്ല്യുപിഎല്‍) ഉദ്ഘാടന പതിപ്പിനുള്ള കളിക്കാരുടെ ലേലം ഫെബ്രുവരി 13ന് മുംബൈയില്‍ നടക്കും.  409 താരങ്ങള്‍ താരങ്ങളാണ് ലേലമുഖത്തുള്ളത്. അഞ്ച് ടീമുകളിലേക്കായി 90 സ്ലോട്ടുകളിലേക്കാണ് ലേലം. 1525 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്നാണ് 409 താരങ്ങളെ ഫൈനല്‍ ലിസ്റ്റ് ചെയ്തത്.

409 കളിക്കാരില്‍ 246 ഇന്ത്യന്‍ താരങ്ങളും 163 വിദേശതാരങ്ങളുമാണ് ഉള്ളത്. ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 50 ലക്ഷത്തിന്‍റെ പട്ടികയില്‍ 24 താരങ്ങളാണ് ഉള്ളത്.  ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ, ഇന്ത്യയുടെ അണ്ടര്‍ 19 ടി20 ലോകകപ്പ് ജേതാവ് ക്യാപ്റ്റന്‍ ഷഫാലി വര്‍മ എന്നിവരും ഉയര്‍ന്ന ബ്രാക്കറ്റില്‍ ഇടം നേടിയ ചുരുക്കം ചില ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു.

എല്ലിസ് പെറി, സോഫി എക്ലെസ്റ്റോണ്‍, സോഫി ഡിവൈന്‍ തുടങ്ങി 13 വിദേശ കളിക്കാര്‍ 50 ലക്ഷം രൂപ കരുതല്‍ വിലയ്ക്ക് കീഴില്‍ സ്ലോട്ട് ചെയ്തിട്ടുണ്ട്. 30 താരങ്ങളാണ് 40 ലക്ഷം വിലയുടെ സ്റ്റോട്ടിലുള്ളത്.

സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിലാണ് ലേലം നടക്കുന്നത്.  മാര്‍ച്ച് 4 മുതല്‍ ഉദ്ഘാടന സീസണ്‍ ആരംഭിക്കും. മാര്‍ച്ച് 26 നായിരിക്കും ഈ സീസണിന്റെ ഫൈനല്‍ മത്സരം. 22 മത്സരങ്ങളാണ് സീസണിലുള്ളത്. ഇത് മുംബൈയിലെ രണ്ട് മൈതാനങ്ങളിലായി നടക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ