ബെയർസ്റ്റോ ആ മനുഷ്യന് നൽകിയ സന്തോഷം, ഇതൊക്കെ അല്ലെ ക്രിക്കറ്റിനെ മനോഹരമാക്കുന്നത്; വീഡിയോ വൈറൽ

ആളുകളെ ഒരുമിച്ച് കൊണ്ടുവരാനും കാണുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്താനുമുള്ള കഴിവിന് പേരുകേട്ടതാണ് സ്‌പോർട്‌സ്. നിങ്ങളുടെ പ്രിയപ്പെട്ട കായികതാരമോ ടീമോ എന്തെങ്കിലും നേട്ടം കൊയ്താൽ നല്ല ദിവസവും അല്ലാതെ സംഭവിച്ചാൽ മോശം ദിവസവുമായി കണക്കാക്കുന്നവർ ഉണ്ട്

വ്യാഴാഴ്ച കാർഡിഫിൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി 20 ഇന്റർനാഷണൽ (ടി 20 ഐ) സമയത്ത്, ആഴത്തിൽ ഒരു നല്ല ക്യാച്ച് എടുത്തപ്പോൾ ജോണി ബെയർസ്റ്റോ ഒരു ഭിന്നശേഷിക്കാരനായ ആരാധകനെ സന്തോഷിപ്പിക്കുന്ന നിമിഷം സമ്മാനിച്ചു . ദി ബാർമി ആർമി പങ്കിട്ട ഒരു വീഡിയോയിൽ, ബെയർസ്റ്റോ ക്യാച്ച് പൂർത്തിയാക്കിയതിന് ശേഷം ആരാധകൻ ആവേശത്തോടെ ആഹ്ലാദിക്കുന്നത് കാണാം.

“ക്രിക്കറ്റ് മനോഹരമാണ്, അദ്ദേഹം ആഘോഷിക്കുന്നത് നോക്കൂ,” ബാർമി ആർമി വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകി.

ഫൈൻ ലെഗിൽ എടുത്തത്തോടെ ക്യാച്ചിൽ 32 പന്തിൽ 53 റൺസെടുത്ത റീസ ഹെൻഡ്രിക്‌സ് വീണു. ഇംഗ്ലണ്ട് ആരാധകരെ സംബന്ധിച്ചിടത്തോളം, 208 റൺസ് പിന്തുടരുന്നതിൽ അവർ പരാജയപ്പെട്ടതിനാൽ മത്സരം സന്തോഷകരമായ ഒരു കുറിപ്പിൽ അവസാനിച്ചില്ല.

ഹെൻഡ്രിക്‌സിന്റെ അർദ്ധ സെഞ്ചുറിയും റിലീ റോസോവിന്റെ പുറത്താകാതെ 96 റൺസുമാണ് ദക്ഷിണാഫ്രിക്കയെ 207/3 എന്ന സ്‌കോറിലെത്തിച്ചത്.

മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ തബ്രായിസ് ഷംസിയും ആൻഡിലെ ഫെഹ്ലുക്വായോയും ചേർന്ന് എടുത്തതോടെ ഇംഗ്ലണ്ട് 149 റൺസിന് പുറത്തായി.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ