ചൊറിയാൻ നോക്കി ബെയർസ്റ്റോ, കയറി മാന്തി ഗില്ലും സർഫ്രാസും; വീഡിയോ വൈറൽ

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തെ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സ് ജയത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ പറ്റുന്നത്. ആദ്യ ദിവസം മുതൽ തുടരുന്ന ആധിപത്യം ഇന്ത്യ കാണിക്കുമ്പോൾ എങ്ങനെ എങ്കിലും ഇന്നിംഗ്സ് തോൽവി ഒഴിവാക്കാനുള്ള ശ്രമമാണ് ഇംഗ്ലണ്ട് തുടരുന്നത്. ഇതിനോടകം തന്നെ 5 വിക്കറ്റ് നേടിയ രവിചന്ദ്രൻ അശ്വിന്റെ മികവിലാണ് ഇന്ത്യൻ കുതിപ്പ് തുടരുന്നത്. നിലവിൽ ഇംഗ്ലണ്ട് 157 / 8 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ത്യൻ സ്കോറിനൊപ്പം എത്താൻ ഇംഗ്ലണ്ടിന് ഇനി 102 റൺസ് കൂടി വേണം.

ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിൽ ഉള്ള പോർട്ടവീര്യം ഒന്നും ഇല്ലെങ്കിലും ഇന്ത്യയുടെ യുവതാരങ്ങൾ കളത്തിൽ ഫുൾ ചാർജിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇംഗ്ലണ്ട് താരം ബെയർസ്റ്റോ തുടങ്ങി വെച്ച ഒരു വാക്പോരിനെ വേറെ തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സർഫ്രാസ് ഖാനും ഗില്ലും.

ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സും വലിയ തകർച്ചയോടെ മുന്നോട്ട് പോക്ക് ആയിരുന്നു. 100 ആം ടെസ്റ്റ് കളിക്കുന്ന ബെയർസ്റ്റോ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 39 റൺസിന് പുറത്താക്കുക ആയിരുന്നു. ഔട്ട് ആയി തിരികെ നടക്കുമ്പോൾ അദ്ദേഹം ഗില്ലിനോട് ചില കാര്യങ്ങൾ സംസാരിച്ചു. അതാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ബെയർസ്റ്റോ – ജിമ്മി(ആൻഡേഴ്സൺ) തളർന്നതിനെ കുറിച്ച് നിങ്ങൾ എന്താണ് പറഞ്ഞത്, അതിനുശേഷം അവൻ നിന്നെ പുറത്താക്കി?

ഗിൽ – അതെന്താ, ഞാൻ അതൊക്കെ പറഞ്ഞത് 100 റൺസ് നേടിയ ശേഷമാണ്. നീ എത്ര സെഞ്ചുറിയാണ് നേടിയത്?

സർഫറാസ് – തോഡെ സേ റൺ ക്യാ ബനാ ദിയാ, ജ്യാദാ ഉചൽ രഹാ ഹേ (ഇന്ന് കുറച്ച് റൺസ് നേടി, അമിതമായി സന്തോഷിക്കുകയാണ് അവൻ).

എന്തായാലും ബെയർസ്റ്റോ വാദി കൊടുത്ത് അടി വാങ്ങി എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.

Latest Stories

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ

സംവിധായകന്‍ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടോ, കോഹ്‌ലിയുടെ കവര്‍ ഡ്രൈവോ?, തിരഞ്ഞെടുപ്പുമായി ജാന്‍വി കപൂര്‍

ഇസ്രയേല്‍ ആക്രമണം; ഗാസയിൽ യുഎന്‍ പ്രവര്‍ത്തകനായ ഇന്ത്യക്കാരന് ദാരുണാന്ത്യം

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സിറോ മലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു