ബാബറും റിസ്വാനുമൊന്നും എന്നും കാണില്ല, അക്കാര്യത്തിൽ ഇന്ത്യയെ കണ്ടുപഠിക്കണം; പാകിസ്ഥാൻ ടീമിന് ഉപദേഹവുമായി സൂപ്പർതാരം

മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് (പിസിബി) ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് കണ്ടുപഠിക്കാനും ബെഞ്ച് സ്‌ട്രെങ്ത് കോട്ടൺ വേണ്ട നടപടികൾ സ്വാവെകരിക്കാനും അഭ്യർത്ഥിച്ചു. പാകിസ്ഥാൻ വർത്തമാനകാലത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണെന്നും ഭാവിയിലേക്ക് ശ്രദ്ധിക്കുന്നില്ലെന്നും കനേരിയ പറയുന്നു .

2022ലെ ഏഷ്യാ കപ്പിന്റെ മാർക്വീ പോരാട്ടത്തിൽ ആഗസ്ത് 28ന് ദുബായിൽ വെച്ച്‌ പാകിസ്ഥാൻ ചിരവൈരികളായ ഇന്ത്യയെ നേരിടും. ഈ രണ്ട് ടീമുകളും ഒരേ വേദിയിൽ അവസാനമായി ഏറ്റുമുട്ടിയ ടി20 ലോകകപ്പിനിടെയാണ് ബാബർ അസമിന്റെ ആളുകൾ മെൻ ഇൻ ബ്ലൂ ടീമിനെ തകർത്തത് 10 വിക്കറ്റിന് ആയിരുന്നു.

2022-ലെ ഇന്തോ-പാക് ഏഷ്യാ കപ്പ് പോരാട്ടത്തിന്റെ പ്രിവ്യൂവിൽ കനേരിയ പാകിസ്ഥാന്റെ തയ്യാറെടുപ്പില്ലായ്മയെക്കുറിച്ച് വിലപിച്ചു. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

“കഴിഞ്ഞ വർഷത്തെ ലോകകപ്പിന് ശേഷം പാകിസ്ഥാൻ വളരെ കുറച്ച് ടി20കളേ കളിച്ചിട്ടുള്ളൂ. അവർ ഏഴിൽ കളിച്ചു ആറിൽ ജയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു വലിയ ടി20 മത്സരം കളിച്ച അവർ അതും തോറ്റു. താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യ 24 മത്സരങ്ങൾ കളിച്ചു, 20 വിജയിച്ചു (കൃത്യമായി പറഞ്ഞാൽ 19). ഇന്ത്യയുടെ അനുപാതം വളരെ കൂടുതലാണ്, അവർ കൂടുതലും അവരുടെ ബി, സി ടീമുകളിലാണ് കളിച്ചിട്ടുള്ളത്. രോഹിത് ശർമ്മ പറഞ്ഞതുപോലെ, ഇന്ത്യ ഒരു ബെഞ്ച് ശക്തി സൃഷ്ടിക്കുന്നു.”

ഇന്ത്യയുടെ ആസൂത്രണത്തെ പാകിസ്ഥാനുമായി താരതമ്യം ചെയ്തുകൊണ്ട് മുൻ ക്രിക്കറ്റ് താരം ചൂണ്ടിക്കാട്ടി:

“ഇന്ത്യ ഭാവിയിലേക്ക് നോക്കുകയാണ്. നിർഭാഗ്യവശാൽ, പാകിസ്ഥാൻ സമാനമായ രീതിയിൽ ചിന്തിക്കുന്നില്ല. ഒരു ബെഞ്ച് ശക്തി സൃഷ്ടിക്കുന്നതിൽ പാകിസ്താന് യാതൊരു ശ്രദ്ധയുമില്ല. യുവതാരങ്ങൾക്ക് അവസരം നല്കാൻ ടീം ധൈര്യം കാണിക്കണം. നെതർലൻഡ്‌സ് പര്യടനത്തിൽ അവർക്ക് യുവതാരങ്ങൾക്ക് ചില അവസരങ്ങൾ നൽകാമായിരുന്നു.”

ഓഗസ്റ്റ് 16 മുതൽ 21 വരെ നെതർലൻഡിൽ പാകിസ്ഥാൻ മൂന്ന് ഏകദിനങ്ങൾ കളിക്കും. പരമ്പരക്ക് മുഴുവൻ കരുത്തുള്ള ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചു.

Latest Stories

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ