'ബാബറിന്റെ പ്രകടനം ഇപ്പോൾ കോമഡിയാണ്, അവന് ഒരു സിക്സ് പോലും അടിക്കാൻ പറ്റുന്നില്ല'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിൽ പാകിസ്താന് വിജയ തുടക്കം. ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിൽ നെതർലാൻഡ്സിനെതിരെ 3 വിക്കറ്റുകൾക്കാണ് പാകിസ്ഥാൻ വിജയിച്ചത്. ടോസ് നഷ്ടപെട്ട ബാറ്റിംഗിന് ഇറങ്ങിയ നെതർലാൻഡ്സ് 19.5 ഓവറിൽ 147 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ അവസാന മൂന്നു പന്തുകൾ ബാക്കി നിൽക്കേ പാകിസ്ഥാൻ വിജയ സ്കോർ മറികടന്നു.

നെതർലൻഡ്‌സിനെതിരെ മത്സരത്തിലെ പ്രകടനത്തിൽ മുൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് സംസാരിച്ചിരിക്കുകയാണ്. കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാബറിന്‍റെ മെല്ലെപ്പോക്കിനെയും ബാറ്റിംഗ് ശൈലിയെയുമാണ് കൈഫ് സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്‍ററിക്കിടെ പരിഹസിച്ചത്.

‘നിങ്ങൾ ബാബറിനോട് സിക്സർ അടിക്കാൻ പറഞ്ഞു, എന്നാല്‍ എവിടെയാണ് ആ സിക്സർ എത്തിയത് എന്ന് കണ്ടോ?.ബാബറിന് ആ പന്ത് ശരിക്കും അടിക്കാൻ പോലും കഴിഞ്ഞില്ല. ഒരു സിക്സർ അടിക്കാനുള്ള ശാരീരിക ശേഷിയോ ബാറ്റിംഗ് ശൈലിയോ ബാബറിനില്ല. സിംഗിൾസും ഡബിൾസും എടുത്ത് ഓരോ പന്തിൽ ഓരോ റൺസ് വീതം നേടി ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോകാൻ മാത്രമേ അദ്ദേഹത്തിന് സാധിക്കൂ. എപ്പോഴൊക്കെ വലിയ ഷോട്ടിന് അദ്ദേഹം ശ്രമിക്കുന്നുവോ അപ്പോഴൊക്കെ വിക്കറ്റ് നഷ്ടപ്പെടുത്താറാണ് പതിവ്’ കൈഫ് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ