അക്‌സർ പട്ടേൽ 10 തവണയാണ് ആ താരത്തിനോട് മാപ്പ് പറഞ്ഞത്, അത്തരം പ്രവർത്തിയായിരുന്നു അദ്ദേഹം കളിക്കളത്തിൽ കാണിച്ചത്: സുരേഷ് റെയ്ന

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യ 4 വിക്കറ്റിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. രോഹിത് 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്.

എന്നാൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യ്ത ഇംഗ്ലണ്ട് അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ച വെച്ചത്. മിക്ക ബോളർമാർക്കും മോശമായ സമയമായിരുന്നു അവർ കൊടുത്തത്. ആ സമയത്താണ് ആറാം ഓവർ എറിയാൻ രോഹിത് ശർമ്മ ഹർദിക്കിനെ വിളിച്ചത്. ആ ഓവറിൽ ഫിൽ സാൾട്ടിന്റെ ഒരു ക്യാച്ച് അക്‌സർ പട്ടേൽ പാഴാക്കിയിരുന്നു. അതിൽ നിരാശയായിരുന്നു ഹാർദിക്‌ പാണ്ട്യയോട് കളിക്കളത്തിൽ വെച്ച് അക്‌സർ മാപ്പ് പറയുകയും ചെയ്യ്തു. ഇതിനെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സുരേഷ് റെയ്ന.

സുരേഷ് റെയ്ന പറയുന്നത് ഇങ്ങനെ:

” പത്ത് തവണ വരെ അക്‌സർ പട്ടേൽ ഹാർദിക് പാണ്ഡ്യയോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അക്‌സർ അങ്ങനെ ക്യാച്ചുകൾ കളയാത്ത ഒരു താരമാണ്. അത് കൊണ്ട് തന്നെ ആ സംഭവം ഹാർദിക്കിന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതിൽ ആക്‌സറിനും അതിയായ വിഷമം ഉണ്ട്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വേണ്ടി ഹാർദിക്‌ തന്റെ ജോലി നന്നായി ചെയ്യ്തു എന്നാൽ ഫീൽഡർമാർ അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകിയില്ല” സുരേഷ് റെയ്ന പറഞ്ഞു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു