ജഡേജക്ക് കാര്യങ്ങൾ ബുദ്ധിമുട്ടിലാക്കി അക്‌സർ, ആ കാര്യത്തിൽ ജഡ്ഡുവിന് മുകളിൽ നിൽക്കും അവൻ ; തുറന്നുപറഞ്ഞ് നെഹ്റ

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സര ടി20 ഐ പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് നേടിയ അക്സർ പട്ടേലിന്റെ സമീപകാല പ്രകടനങ്ങളെ മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റ പ്രശംസിച്ചു. 6.3 എന്ന ഇക്കോണമിയിൽ എട്ട് വിക്കറ്റ് വീഴ്ത്തിയ ഇടംകൈയ്യൻ സ്പിന്നർ നിലവിലെ ലോക ടി20 ചാമ്പ്യൻമാർക്കെതിരെ 2-1ന് പരമ്പര സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ചു.

രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഗുജറാത്തിൽ ജനിച്ച ബൗളറെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയത്. പവർപ്ലേയിൽ ബൗൾ ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിന് ഭാവിയിൽ ടീമിലെ സ്ഥിര സ്ഥാനം നല്കാൻ സഹായിച്ചേക്കും. ജഡേജയെ പോലെ തന്നെ ഫീൽഡിങ്ങിലും നല്ല പ്രകടനമാണ് താരം നടത്തുന്നത്. ബാറ്റിംഗ് മികവ് മാത്രമാണ് ഇനി അറിയേണ്ടത്.

ടി20 ക്രിക്കറ്റിൽ രവീന്ദ്ര ജഡേജയെക്കാൾ മികച്ച ബൗളിംഗ് ഓപ്ഷനായി 28-കാരൻ വളർന്നുവെന്ന് നെഹ്‌റ ക്രിക്ക്ബസിൽ പറഞ്ഞു.

“അക്ഷർ പട്ടേലിന്റെ ഏറ്റവും വലിയ ശക്തി അവൻ തന്റെ ലൈൻ-ലെങ്ത് റിഗ്ത് ആക്കിയാണ് ബൗൾ ചെയ്യുന്നത് എന്നതാണ്. എല്ലായ്പ്പോഴും സ്റ്റമ്പ് ടു സ്റ്റമ്പ് ബൗളിംഗ് അവൻ നടത്തുമ്പോൾ കാര്യങ്ങൾ എതിരാളിക്ക് കാര്യങ്ങൾ കാടുമാകുന്നു, ഫ്ലാറ്റ് പിച്ചുകളിൽ പോലും എതിരാളികൾ അവന് മുന്നിൽ വീഴുന്നു.”

നെഹ്‌റ തുടർന്നു:

“അദ്ദേഹത്തിന് തന്റെ ലൈനിന്റെയും ലെങ്ങ്തിന്റെയും കാര്യത്തിൽ മികച്ച നിയന്ത്രണമുണ്ട്. അവനെതിരെ സ്വീപ്പ് കളിക്കാനോ കവറുകൾക്ക് മുകളിലൂടെ കളിക്കാനോ ബുദ്ധിമുട്ടാണ്. ജഡേജയെക്കാൾ ഉയരം കൂടുതൽ ഉള്ളതിനാൽ ബൗളിങ്ങിൽ താരത്തിനേക്കാൾ സംഭാവന നല്കാൻ അക്സറിനാകും .”

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു