കാല്‍നൂറ്റാണ്ടിന് ശേഷം പാകിസ്ഥാനില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ടെസ്റ്റ് മത്സരം മഴ കൊണ്ടുപോയി ; കളി സമനിലയില്‍

കാല്‍ നൂറ്റാണ്ടിന് ശേഷം ആദ്യമായി ഓസ്‌ട്രേലിയ പാകിസ്താനില്‍ കളിച്ച ടെസ്റ്റ് മത്സരം മഴ കൊണ്ടുപോയി. റാവല്‍ പിണ്ടിയില്‍ ഇരുടീമും ഓരോ ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ശേഷം നാലാം ദിവസമായിരുന്നു മഴയുടെ വിളയാട്ടം. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 449 എന്ന നിലയില്‍ സന്ദര്‍ശകര്‍ നില്‍ക്കുമ്പോഴായിരുന്നു കളി അവസാനിച്ചത്. കളി അവസാനിച്ചതായി അമ്പയര്‍മാര്‍ വന്ന് പ്രഖ്യാപിക്കുമ്പോള്‍ എറിയാന്‍ മൂന്ന് ഓവര്‍ മാത്രമായിരുന്നു ബാക്കി. പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 27 റണ്‍സ് മാത്രം പുറകിലായിരുന്നു ഓസ്‌ട്രേലിയ.

നൗമന്‍ അലി നാലു വിക്കറ്റ് വീഴ്ത്തി നില്‍ക്കുന്ന സമയത്താണ് കളി ഉപേക്ഷിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് 12 റണ്‍സും പാറ്റ് കുമ്മിന്‍സ് നാലു റണ്‍സും എടുത്തു നില്‍ക്കുകയായിരുന്നു. സുരക്ഷാ ഭീതിയെ തുടര്‍ന്ന് അകന്നു നിന്ന ഓസ്‌ട്രേലിയയുടെ 1998 ന് ശേഷമുള്ള ആദ്യ ടൂറായിരുന്നു ഇത്. മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ ക്രമീകരിക്കപ്പെട്ടിട്ടുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മഴ പെയ്തത്. ഇത്രയും സമയം കൊണ്ട് റാവല്‍പിണ്ടി സ്‌റ്റേഡിയത്തില്‍ പിറന്നത് 925 റണ്‍സും 13 വിക്കറ്റുകളുമായിരുന്നു.

തിങ്കളാഴ്ച പാകിസ്താന്‍ അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ 90 റണ്‍സ് അടിച്ച മാര്‍നസ് ലബുഷാനേ, 78 റണ്‍സ് നേടിയ വെറ്ററന്‍ താരം സ്റ്റീവ് സ്മിത്ത് എന്നിവരുംപുറത്തായിരുന്നു. 107 ന് നാല് എന്നതായിരുന്നു നൗമാന്റെ വിക്കറ്റ് നേട്ടം. നേരത്തേ രാത്രിയില്‍ കനത്ത മഴ പെയ്ത സാഹചര്യത്തില്‍ സ്‌റ്റേഡിയത്തിലെ ഔട്ട്ഫീല്‍ഡില്‍ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം കളി തുടരാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ഓസ്‌ട്രേലിയ 271 ന് രണ്ട് എന്ന നിലയിലായിരുന്നു തലേദിവസം അവസാനിപ്പിച്ചത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്

സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

വിവാദങ്ങൾ അവസാനിപ്പിക്കാൻ എഐസിസി; കെ സുധാകരൻ കെപിസിസി പ്രസിഡന്‍റായി നാളെ ചുമതല ഏൽക്കും

'നിങ്ങളെ പോലെ ഞാനും ആസ്വദിച്ചു'; നൃത്തം ചെയ്യുന്ന എഐ വീഡിയോ പങ്കുവച്ച് മോദി